
അഹമ്മദാബാദ്: ഇക്കൊല്ലം നടക്കുന്ന ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ത്യ വേദിയാകും. ആഗസ്ത് 13 മുതല്‍ 23 വരെ ഗുജറാത്തിലെ അഹമ്മദാബാദിലാണ് മത്സരം നടക്കുകയെന്ന് ഫിബ റീജിയണല്‍ ഓഫീസ് ഏഷ്യ അറിയിച്ചു. ഭാരതം ഇത് മൂന്നാം തവണയാണ് അണ്ടര്‍-18 ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. ഭാരതത്തില്‍ കായിക നഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന അഹമ്മദാബാദിലാണ് മത്സരങ്ങള്‍ നടക്കുക. 2036 ഒളിമ്പിക്‌സിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക ബിഡ് നഗരം കൂടിയാണ്.
ഇതിനുമുമ്പ് ഭാരതം വേദിയായ രണ്ട് ടൂര്‍ണമെന്റുകളും ചരിത്രപരമായ നേട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
1998 (കൊല്‍ക്കത്ത): ചൈനീസ് ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം യാവോ മിങ്ങിന്റെ (ഥമീ ങശിഴ) അന്താരാഷ്‌ട്ര അരങ്ങേറ്റത്തിന് ഈ ടൂര്‍ണമെന്റ് സാക്ഷ്യം വഹിച്ചു.
2004 (ബെംഗളൂരു): ഇറാന്റെ ‘ടീം മെല്ലി’ കിരീടം നേടിക്കൊണ്ട് ഏഷ്യന്‍ ബാസ്‌ക്കറ്റ്‌ബോളിലെ വന്‍ശക്തികളായി മാറിയത് ഇവിടെ വെച്ചാണ്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡ് എന്നിവരുള്‍പ്പെടെ 16 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കുക. ഏപ്രിലില്‍ നടന്ന സെന്‍ട്രല്‍ ഏഷ്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (സിഎബിഎ) ചാമ്പ്യന്‍ഷിപ്പ് ജയിച്ച് കസാക്കിസ്ഥാന്‍ ഇതിനകം തന്നെ യോഗ്യത നേടിക്കഴിഞ്ഞു.









