ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനം പരാജമാണെന്ന് ഐആർജിസി മുൻ കമാൻഡർ. ഇനിയുള്ള ലോകം അമേരിക്കയെ കേന്ദ്രീകരിച്ചാകില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചകൾ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കാര്യമായ തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞില്ല. ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള യുഎസ് നീക്കങ്ങളോട് ചൈന അനുകൂലിക്കുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ഇറാൻ ട്രംപിന്റെ ചൈന സന്ദർശനം പരാജയം എന്ന പ്രതികരണം നടത്തിയിരിക്കുന്നത്. അതേസമയം, ഇറാനുമയി ബന്ധപ്പെട്ട രണ്ട് കാര്യങ്ങളിൽ […]






