വാഷിങ്ടൻ: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച രാത്രി ഒരു നിർണായക സൈനിക ഓപ്പറേഷൻ വിജയകരമായി പൂർത്തിയായതായി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയും നൈജീരിയയും ചേർന്നുള്ള സേനകൾ ചേർന്ന് നടത്തിയ വളരെ സങ്കീർണ്ണമായ ദൗത്യത്തിൽ ഐഎസ് സംഘടനയുടെ രണ്ടാമത്തെ നേതാവായ അബു-ബിലാൽ അൽ-മിനൂക്കിയെ വധിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി “എന്റെ നിർദ്ദേശപ്രകാരം, ധീരമായ അമേരിക്കൻ സേനയും നൈജീരിയൻ സൈന്യവും കൃത്യമായ […]








