അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അഞ്ചു രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിന്റെ തുടക്കമായാണ് മോദിയുടെ അബുദാബി സന്ദർശനം. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് എത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങൾ പ്രത്യേക അകമ്പടിയും നൽകി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അബുദാബി ആകാശപരിധിയിൽ പ്രവേശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിന് ഇരുവശങ്ങളിലുമായി യുഎഇയുടെ എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങൾ പറന്നു. […]








