പാരീസ്: ഫ്രഞ്ച് പ്രസിഡന്റിനെ വിമാനത്തിനുള്ളിൽ വെച്ച് ഭാര്യ തല്ലിയതിന് പിന്നിൽ ഒരു നടിയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമെന്ന് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ഫ്‌ളോറിയൻ ടാർഡിഫിന്റെ ‘An(Almost) Perfect Couple’ എന്ന പുസ്തകത്തിലാണ് കഴിഞ്ഞവർഷം നടന്ന സംഭവത്തെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാൻ വംശജയായ ഫ്രഞ്ച് നടി ഗോൽഷിഫ്‌തേ ഫറഹാനിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് രഹസ്യ ബന്ധമുണ്ടായിരുന്നതായാണ് പുസ്തകത്തിൽ പറയുന്നത്. ഇരുവരും പരസ്പരം അയച്ച സന്ദേശങ്ങളെച്ചൊല്ലിയാണ് ഇമ്മാനുവൽ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ അദ്ദേഹത്തിന്റെ മുഖത്തടിച്ചതെന്നും പുസ്തകത്തിൽ […]






