ആലപ്പുഴ: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി മുൻ നേതാവ് ജി. സുധാകരൻ. നേതാക്കൾക്ക് ആത്മാർഥതയില്ലെന്നും ജനങ്ങളിൽനിന്ന് അകന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 63 വർഷം പാർട്ടിക്കായി സേവനംചെയ്തു. അത്തരത്തിലുള്ള സേവനം നടത്താൻ പറ്റാത്ത അന്തരീക്ഷമാണ് നിലവിൽ പാർട്ടിയിലുള്ളത്. സാധാരണ കഷായംകൊണ്ട് നന്നാവുന്നതല്ല സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. കാൽനൂറ്റാണ്ട് മുൻപ് മരിച്ചുപോയ തന്റെ പിതാവിനെപ്പോലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ട് ഞങ്ങൾ ഭുവനേശ്വരന്റെ ആളുകളാണെന്ന് പറയുന്നു. ഭുവനേശ്വരന്റെ അച്ഛൻതന്നെയാണ് തന്റെയും അച്ഛൻ. അനിയൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയത് കെ.എസ്.യുക്കാരാണെന്നത് സത്യമാണെങ്കിലും […]









