
ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനം. ലോകഫുട്‌ബോളില്‍ ബ്രസീലിന്റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; അവരുടെ സുല്‍ത്താന്‍ നെയ്‌മര്‍ ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നു. നിരന്തരം പരിക്ക് വേട്ടയാടിയിരുന്ന നെയ്‌മര്‍ തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്. നെയ്‌മറുടെ ആരോഗ്യപുരോഗതി വിലയിരുത്തിയ ശേഷം കോച്ച് കാര്‍ലോ ആഞ്ചലോട്ടി അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
‘നെയ്‌മര്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയിട്ടുണ്ട്,- നെയ്‌മറിനെക്കുറിച്ച് റിയോ ഡി ജനീറോയില്‍ മാധ്യമപ്രവര്‍ത്തകരോട് ആഞ്ചലോട്ടി പറഞ്ഞു. ‘ഈ ലോകകപ്പില്‍ അവന്‍ ഒരു പ്രധാന കളിക്കാരനാകും.’ നല്ലൊരു പകരക്കാരനായിരിക്കുമെന്ന് കരുതുന്നതുകൊണ്ടല്ല നെയ്‌മറെ ടീമിലെടുത്തത്. ഒരു മിനിറ്റായിക്കോട്ടെ അഞ്ച് മിനിറ്റ് ആയിക്കോട്ടെ, 90 മിനിറ്റ് ആയിക്കോട്ടെ ഇനി പെനാല്‍റ്റി എടുക്കല്‍ പോലും ആകട്ടെ, ടീമിനെ സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്- ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു. ഞാനതു നേടിയിര്രിക്കുന്നു, ഞാന്‍ ടീമിലെത്തിയിരിക്കുന്നു- ആനന്ദാശ്രു പൊഴിച്ചുകൊണ്ട് നെയ്‌മര്‍ പ്രതികരിച്ചു.
അമേരിക്കയിലും മെക്‌സിക്കോയിലും ക്യാനഡയിലും പന്തുതട്ടിന്‍ നെയ്‌മറുണ്ടാകുമെന്നുറപ്പായിരിക്കുന്നു. നെയ്‌മര്‍ ടീമിലുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന നിരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും എതിരേ, പരിക്കിനോട് പടവെട്ടി പന്തുമായി കുതിച്ച് നെയ്‌മര്‍ ടീമിലിടം നേടി.
34-കാരനായ നെയ്‌മറിന്റെ ഫിറ്റ്‌നസിനെച്ചൊല്ലി ഒട്ടേറെ ആശങ്കകള്‍ നിലനില്‍ക്കേയാണ് അദ്ദേഹം ടീമിലെത്തിയിരിക്കുന്നത്. എന്നാല്‍, നെയ്‌മറുടെ പരിചയസമ്പത്തും മികവിനും ഫുള്‍മാര്‍ക്ക് നല്‍കി അദ്ദേഹത്തെ ടീമിലെടുത്തു.
‘ടീം അംഗങ്ങള്‍, ബ്രസീലുകാര്‍, ആരാധകര്‍ എന്നീ നിലകളില്‍ ഞങ്ങള്‍ അദ്ദേഹത്തെ ലോകകപ്പില്‍ കാണ ാന്‍ ആഗ്രഹിക്കുന്നു,’ ബ്രസീല്‍ ക്യാപ്റ്റന്‍ മാര്‍ക്വിഞ്ഞോസ് പറഞ്ഞു. ‘നമ്മെ ആറാമത്തെ ലോകകപ്പ് കിരീടത്തിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം ടീമില്‍ വേണം- റഫീഞ്ഞ പറഞ്ഞു.








