ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരം പങ്കുവെച്ച് ഇറാൻ. ആക്രമണത്തിൽ ഖമനേയിയുടെ കൈകാലുകൾക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റതായും അദ്ദേഹം പ്ലാസ്റ്റിക് സർജറിക്കും കൃത്രിമ അവയവം വെച്ചുപിടിപ്പിക്കുന്നതിനും വിധേയനായതായുമുള്ള വിവരങ്ങളെ പൂർണമായും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് ഇറാൻ പുറത്തുവിട്ടത്. മൊജ്താബ പൂർണ ആരോഗ്യവാനാണെന്നും ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്നുമാണ് ഇറാനിയൻ ഔദ്യോഗിക ഏജൻസികൾ അവകാശപ്പെടുന്നത്. ഖമനേയിയുടെ പരുക്കുകൾ സംബന്ധിച്ച വാർത്തകൾ […]






