ഓസ്‌ലോ: നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ല്യങ്ങിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി. കടുത്ത സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റാ സസ്പെൻഡ് ചെയ്തതായി ഹെല്ലെ ല്യങ് തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് ഹെല്ലെ ല്യങ് ഇക്കാര്യം പങ്കുവെച്ചത്.‘മാധ്യമസ്വാതന്ത്ര്യത്തിനായി നൽകേണ്ടി വന്ന ചെറിയൊരു വില മാത്രമാണിത്. എന്നാൽ ഇങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമായാണ്’- അക്കൗണ്ട് സസ്പെൻഷൻ നോട്ടീസിന്റെ സ്ക്രീൻഷോട്ട് […]







