ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നതിന് പാരിതോഷികം പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇറാൻ മുന്നോട്ടുപോകുന്നുവെന്ന റിപ്പോർട്ട്. ഇരുവരേയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള ഒരു ബിൽ ഇറാൻ പാർലമെന്റ് ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. ഇറാൻ പാർലമെൻ്റിലെ ദേശീയ സുരക്ഷാ-വിദേശകാര്യ സമിതിയാണ് ഇബ്രാഹിം അസീസി “ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ സൈനിക, സുരക്ഷാ […]






