കാഠ്മണ്ഡു ∙ കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്ന നിലവിലെ നിയമങ്ങളിൽ ഇളവ് കൊണ്ടുവരാൻ ഒരുങ്ങി നേപ്പാൾ. ലൈംഗിക അതിക്രമ നിയമത്തിൽ ‘റോമിയോ–ജൂലിയറ്റ്’ വ്യവസ്ഥ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതികളാണ് സർക്കാർ പരിഗണിക്കുന്നത്. പ്രായവ്യത്യാസം കുറഞ്ഞ കൗമാരക്കാർ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗക്കുറ്റത്തിൽനിന്ന് ഒഴിവാക്കുക എന്നതാണ് പുതിയ നിർദേശത്തിന്റെ ലക്ഷ്യം. നിലവിൽ നേപ്പാളിൽ 18 വയസ്സിൽ താഴെയുള്ളവരുമായി നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും, പരസ്പര സമ്മതമുണ്ടെങ്കിലും, നിയമപരമായി ബലാത്സംഗമായിട്ടാണ് കണക്കാക്കുന്നത്. ഇതുമൂലം കൗമാരപ്രായക്കാരായ നിരവധി യുവാക്കൾ വർഷങ്ങളോളം ജയിലിൽ […]






