തിരുവനന്തപുരം: 29മത് Iffk യിൽ, ” ചരിത്ര നായിക – നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്ര ജീവിതം “എന്ന പുസ്തകം അക്കാദമി ചെയർമാൻ പ്രേം കുമാർ കോമളത്തിന്റെ സഹോദരപുത്രൻ സഞ്ജയ്‌ക്ക് നൽകി പ്രകാശനം ചെയ്തു. ഹോമേജ് എന്ന പരിപാടിയിൽ നിള തിയറ്ററിൽ വച്ചായിരുന്നു പ്രകാശന ചടങ്ങ്.
ആദ്യ വന ചിത്രത്തിലെ നായിക, പ്രേം നസീറിന്റെ ആദ്യ നായിക, ആദ്യം നിയോറിയലിസ്റ്റിക് ചിത്രത്തിലെ നായിക എന്നിങ്ങനെ വിശേഷണം നേടിയ നെയ്യാറ്റിൻകര കോമളം ത്തിന്റെ ചലച്ചിത്ര ജീവിതം ചരിത്ര നായിക എന്ന പുസ്തകമായി രചിച്ചത് ഡോ. രശ്മി ജിയും ഡോ. അനിൽ കുമാർ കെ എസും ചേർന്നാണ്.
അക്കാദമി സെക്രട്ടറി സി അജോയ്, സംവിധായകരായ സിബി മലയിൽ, കമൽ, ടി. വി. ചന്ദ്രൻ , തിരക്കഥ കൃത്ത് ചെറിയാൻ കൽപകവാടി, സംവിധായകൻ മോഹന്റെ ഭാര്യ അനുപമ മോഹൻ, ഭാഗ്യലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അൻപതുകളിലെ മലയാള സിനിമയുടെ ചരിത്രം ആദ്യകാല നായിക നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്രജീവിതത്തിലൂടെ പങ്കുവയ്ക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് ചലച്ചിത്ര അക്കാദമിയാണ്.