Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സി​ദാ​ബി​ലേ​ക്കൊ​രു ഹൈ​ക്കി​ങ് പോ​യാ​ലോ…

by News Desk
February 6, 2025
in TRAVEL
ത​ണു​പ്പൊ​ക്കെ​യ​ല്ലേ,-സി​ദാ​ബി​ലേ​ക്കൊ​രു-ഹൈ​ക്കി​ങ്-പോ​യാ​ലോ…

ത​ണു​പ്പൊ​ക്കെ​യ​ല്ലേ, സി​ദാ​ബി​ലേ​ക്കൊ​രു ഹൈ​ക്കി​ങ് പോ​യാ​ലോ…

മ​സ്ക​ത്ത്: ഉ​യ​രം കൂ​ടും​തോ​റും സാ​ഹ​സി​ക​ത​ക്ക് വീ​ര്യം കൂ​ടു​മെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ. അ​ങ്ങ​നെ സാ​ഹ​സി​ക​ത​യും യാ​ത്ര​ക​ളും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ഹൈ​ക്കി​ങ് ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന തു​ട​ക്ക​ക്കാ​ർ​ക്കു​മൊ​ക്കെ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ് സി​ദാ​ബ്. ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഒ​രു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പ​റ്റി​യ ഇ​ടം.

മ​സ്ക​ത്തി​ൽ നി​ന്നും വ​ള​രെ അ​ടു​ത്താ​യി ശാ​ന്ത​ത നി​റ​ഞ്ഞ, വി​നോ​ദ​സ​മ്പ​ന്ന​മാ​യൊ​രി​ടം. മ​സ്ക​ത്ത് ന​ഗ​ര​ത്തി​ലെ അ​ൽ ആ​ലം പാ​ല​സി​ന​ടു​ത്ത് ഏ​താ​നും കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സി​ദാ​ബ് നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മ​ല​നി​ര​ക​ളാ​ണ്. മ​ല ക​യ​റി സൂ​ര്യോ​ദ​യം ക​ണ്ട്, ക​ട​ൽ​ത്തീ​ര​ത്തേ​ക്കു​ള്ള മ​ല​യി​റ​ങ്ങി ക​ട​ലി​ലൂ​ടെ​യു​ള്ള മ​ട​ക്ക​യാ​ത്ര ഏ​തൊ​രു ആ​ളെ​യും മ​നം കു​ളി​ർ​പ്പി​ക്കു​ന്ന​താ​ണ്. യാ​ത്ര​ക​ൾ ഓ​രോ​ന്നും ത​രു​ന്ന​ത് ഓ​രോ അ​നു​ഭ​വ​ങ്ങ​ളാ​ണെ​ന്നാ​ണ​ല്ലോ, ഈ ​മ​ല​യി​റ​ങ്ങി​ക്ക​ഴി​യു​മ്പോ​ൾ നി​ങ്ങ​ൾ​ക്ക് ലോ​കം കീ​ഴ​ട​ക്കി​യ അ​നു​ഭൂ​തി തോ​ന്നും.

സി​ദാ​ബ് മ​ല​നി​ര​ക​ൾ….

ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മ​സ്ക​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 26 കി​ലോ​മീ​റ്റ​ർ ദൂ​രെ നി​ന്നാ​ണ് ഹൈ​ക്കി​ങ് ആ​രം​ഭി​ക്കു​ന്ന​ത്. പ​ഴ​യ മ​സ്ക​ത്ത്, മ​ത്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​രാ​ണെ​ങ്കി​ൽ സി​ദാ​ബ് ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ പ്ര​ധാ​ന റോ​ഡി​ന് ഇ​ട​തു​വ​ശ​ത്ത് ഹൈ​ക്കി​ങ്ങി​ന്റെ ആ​രം​ഭ​സ്ഥ​ലം കാ​ണാം. ഇ​വി​ടെ കാ​ർ പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യ​മു​ണ്ട്.

സ​മീ​പ​ത്തൊ​രു സ്പോ​ർ​ട്സ് ഗ്രൗ​ണ്ടും കാ​ണാം. ഇ​വി​ടെ​യാ​ണ് ഹൈ​ക്കി​ങ് സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്ന​ത്. അ​തി​ലൂ​ടെ മ​ല​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. യാ​ത്ര തു​ട​ങ്ങി ര​ണ്ടാം മ​ല​മു​ക​ളി​ൽ എ​ത്തു​മ്പോ​ൾ സൂ​ര്യോ​ദ​യം തു​ട​ങ്ങു​ന്നു​ണ്ടാ​വും.

അ​ന്ന​ത്തെ സി​ദാ​ബി​ലേ​ക്കു​ള്ള യാ​ത്ര​യി​ലെ ഏ​റെ​ക്കു​റെ എ​ല്ലാ ആ​ളു​ക​ളും കൂ​ടി​ച്ചേ​രു​ന്ന സ്ഥ​ല​മാ​ണ​ത്. ഇ​വി​ടെ അ​ൽ​പ്പ​നേ​രം ഇ​രു​ന്നാ​ണ് പി​ന്നീ​ടു​ള്ള യാ​ത്ര. ഈ ​മ​ല​നി​ര​ക​ൾ​ക്ക​പ്പു​റം ഏ​ക​ദേ​ശം മൂ​ന്ന് കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​റ​ക​ളാ​ൽ നി​റ​ഞ്ഞ തീ​ര​പ്ര​ദേ​ശ​ത്തേ​ക്കാ​ണ് പി​ന്നീ​ടെ​ത്തു​ന്ന​ത്.

പാ​റ​ക​ളോ​ടു​കൂ​ടി​യ പ​ർ​വ​ത വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഇ​ങ്ങോ​ട്ടു​ള്ള യാ​ത്ര​യും. അ​തി​നാ​ൽ, എ​ല്ലാ​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മ​ല്ല സി​ദാ​ബ് മ​ല​നി​ര​ക​ൾ. ഹൈ​ക്കി​ങ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ചെ​റി​യ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ പ​രി​ച​യ​മു​ള്ള​വ​ർ​ക്കും ധൈ​ര്യ​മാ​യി ന​ട​ന്നു​തു​ട​ങ്ങാം.

സി​ദാ​ബ് മ​ല​നി​ര​ക​ൾ​ക്കും ക​ട​ലി​നും ഇ​ട​യി​ലാ​യി നി​ര​വ​ധി ക​ല്ല​റ​ക​ൾ കാ​ണാം. ഒ​മാ​നി​ലെ മ​ത​സ​ഹി​ഷ്ണു​ത​യു​ടെ ഉ​ത്ത​മോ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ് നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പു​ണ്ടാ​യ യു​ദ്ധ​ത്തി​ൽ പോ​രാ​ടി​യ സൈ​നി​ക​രു​ടെ ശ​വ​ക്ക​ല്ല​റ​ക​ൾ ഇ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ടി ഒ​രു​കോ​ട്ട​വും സം​ഭ​വി​ക്കാ​തെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു എ​ന്ന​ത്. പ്ര​കൃ​തി​യും ച​രി​ത്ര​വും ഒ​ന്നി​ച്ചു​ള്ള അ​പൂ​ർ​വ​മാ​യ അ​നു​ഭ​വം യാ​ത്ര​ക്കാ​ര​ന് ല​ഭി​ക്കു​ന്നി​ടം​കൂ​ടി​യാ​ണി​വി​ടം.

സി​ദാ​ബ് ഹൈ​ക്കി​ങ്ങി​ന്റെ ദൈ​ർ​ഘ്യം ന​മ്മു​ടെ യാ​ത്ര എ​ത്ര​ത്തോ​ളം വി​പു​ല​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​തി​ന് ആ​ശ്ര​യി​ച്ചി​രി​ക്കും. മു​ഴു​വ​ൻ പ്ര​ദേ​ശ​വും ക​ണ്ടു തീ​ർ​ക്കാ​ൻ സാ​ധാ​ര​ണ ര​ണ്ട് മ​ണി​ക്കൂ​ർ വേ​ണ്ടി വ​രും.

ഹൈ​ക്കി​ങ്ങി​ന് പോ​കു​മ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം

സാ​ഹ​സി​ക യാ​ത്ര​ക്ക് മു​മ്പ് യാ​ത്ര​ക്ക് പോ​കു​ന്ന​വ​ർ ‘നി​ദ’ ആ​പ് വ​ഴി പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തു​വ​ഴി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക സം​ഘ​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും. സി​ദാ​ബ് ചെ​റി​യ രീ​തി​യി​ൽ പ്ര​യാ​സ​മേ​റി​യ ട്ര​ക്കി​ങ് പാ​ത​യാ​ണ്. വ​ള​രെ ചെ​രി​വു​ള്ള മ​ല​ക​ളും ഇ​ള​കി​യ​തും മൂ​ർ​ച്ച​യേ​റി​യ​തു​മാ​യ പാ​റ​ക​ളെ​യും മ​റി​ക​ട​ന്നു​വേ​ണം യാ​ത്ര ചെ​യ്യാ​ൻ. അ​തി​നാ​ൽ അ​പ​ക​ടം ഏ​ത് സ​മ​യ​ത്തും സം​ഭ​വി​ക്കാ​മെ​ന്ന മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണം.

കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ശാ​രീ​രി​ക ക്ഷ​മ​ത​യി​ല്ലാ​ത്ത​വ​ർ​ക്കും ഈ ​ട്ര​ക്കി​ങ് പാ​ത അ​നു​യോ​ജ്യ​മ​ല്ല. ക​ട​ൽ തീ​ര​ത്തോ​ടു ചേ​ർ​ന്ന പാ​റ​ക​ൾ വ​ള​രെ മൃ​ദു​വും ന​ന​വു​ള്ള​തും ആ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​ക മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കേ​ണ്ട​തു​ണ്ട്. ഹൈ​ക്കി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഷൂ, ​വ​സ്ത്രം ഇ​വ​യൊ​ക്കെ ക​രു​തേ​ണ്ട​താ​ണ്.

കാ​ലാ​വ​സ്ഥ​ക്ക​നു​സ​രി​ച്ച് വ​സ്ത്രം, മി​ക​ച്ച ഗ്രി​പ്പു​ള്ള ഹൈ​ക്കി​ങ് ഷൂ​സ് മു​ത​ലാ​യ​വ തി​ര​ഞ്ഞെ​ടു​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ ക്യാ​പ്, ക​ണ്ണ​ട, സ​ൺ​സ്ക്രീ​ൻ ക​രു​തു​ക. യാ​ത്ര​യി​ൽ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മു​ള്ള ല​ഘു ബാ​ഗ് എ​ടു​ക്കു​ക. വെ​ള്ളം ആ​വ​ശ്യ​ത്തി​ന് ക​രു​തു​ക. എ​ന​ർ​ജി ഫു​ഡ്സ് സൂ​ക്ഷി​ക്കാം. ന​ദി​ക​ൾ, വാ​ദി​ക​ൾ അ​ല്ലെ​ങ്കി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യാ​ണ് കൂ​ടു​ത​ൽ സു​ര​ക്ഷി​തം.

ShareSendTweet

Related Posts

മ​ഡ​ഗാ​സ്കർ;-പരിണാമത്തിന്‍റെ-പരീക്ഷണശാല
TRAVEL

മ​ഡ​ഗാ​സ്കർ; പരിണാമത്തിന്‍റെ പരീക്ഷണശാല

July 6, 2025
വി​യ​റ്റ്​​നാ​മി​ന്‍റെ-സൗ​ന്ദ​ര്യം
TRAVEL

വി​യ​റ്റ്​​നാ​മി​ന്‍റെ സൗ​ന്ദ​ര്യം

July 6, 2025
ആ​ന​വ​ണ്ടി​യി​ൽ-ഉ​ല്ലാ​സ-യാ​ത്ര-പോ​കാം….
TRAVEL

ആ​ന​വ​ണ്ടി​യി​ൽ ഉ​ല്ലാ​സ യാ​ത്ര പോ​കാം….

July 5, 2025
പ്ലാസ്റ്റിക്-പടിക്ക്-പുറത്ത്…​-നെല്ലിയാമ്പതി-ഇനി-
‘ഹരിത-ഡെസ്റ്റിനേഷൻ’
TRAVEL

പ്ലാസ്റ്റിക് പടിക്ക് പുറത്ത്…​ നെല്ലിയാമ്പതി ഇനി ‘ഹരിത ഡെസ്റ്റിനേഷൻ’

July 4, 2025
തെന്മല-വെള്ളച്ചാട്ടങ്ങളിലേക്ക്-സഞ്ചാരികളുടെ-ഒഴുക്ക്
TRAVEL

തെന്മല വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

July 4, 2025
അലാസ്കയിൽ-കൊടുങ്കാറ്റിൽ-അകപ്പെട്ട-മലയാളി-പർവതാരോഹകൻ-പന്തളത്തെ-വീട്ടിലെത്തി
TRAVEL

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിലെത്തി

July 3, 2025
Next Post
കെ സി എ -ബി എഫ്‌ സി  ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2024 ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും നടന്നു.

കെ സി എ -ബി എഫ്‌ സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2024 ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും നടന്നു.

എം.ആര്‍-അജിത്-കുമാറിന്-ഡിജിപിയായി-സ്ഥാനക്കയറ്റം;-സ്‌ക്രീനിംഗ്-കമ്മിറ്റിയുടെ-ശുപാര്‍ശ-അംഗീകരിച്ച്-മന്ത്രിസഭായോഗം

എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് മന്ത്രിസഭായോഗം

വ്യാജപാസ്പോർട്ടിൽ-എത്തി-,-കേരളത്തിൽ-സുഖതാമസം-;-ബം​ഗ്ലാദേശി-ഭീകരൻ-ഷാബ്-ഷെയ്‌ക്ക്-കാഞ്ഞങ്ങാട്-പിടിയിൽ

വ്യാജപാസ്പോർട്ടിൽ എത്തി , കേരളത്തിൽ സുഖതാമസം ; ബം​ഗ്ലാദേശി ഭീകരൻ ഷാബ് ഷെയ്‌ക്ക് കാഞ്ഞങ്ങാട് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍
  • ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി
  • ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എ‍ഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.