Thursday, May 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ആദ്യമായി സിംഗപ്പൂരിലേക്ക് പോവുകയാണോ? വിമാനം കയറുംമുമ്പ് ഇതെല്ലാം അറിഞ്ഞിരിക്കണം…

by News Desk
February 4, 2026
in TRAVEL
ആദ്യമായി-സിംഗപ്പൂരിലേക്ക്-പോവുകയാണോ?-വിമാനം-കയറുംമുമ്പ്-ഇതെല്ലാം-അറിഞ്ഞിരിക്കണം…

ആദ്യമായി സിംഗപ്പൂരിലേക്ക് പോവുകയാണോ? വിമാനം കയറുംമുമ്പ് ഇതെല്ലാം അറിഞ്ഞിരിക്കണം…

യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. മിക്കവരുടെയും ഇഷ്ട​കേന്ദ്രങ്ങളിലൊന്നാണ് സിംഗപ്പൂർ. സഞ്ചാരികളുടെ സ്വപ്നഭൂമി എന്നു തന്നെ പറയാം. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടമാണിത്. അവിടെ പഴയതും പുതിയതുമായ സംസ്കാരങ്ങളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും അനുഭവങ്ങളുടെയും ഒരു മാസ്മരികതയുണ്ട്. ആദ്യമായി സിംഗപ്പൂർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഭക്ഷണം കഴിച്ചുകൊണ്ടു തുടങ്ങാം

ദ ലയൺ സിറ്റി എന്നാണ് സിംഗപ്പൂരിന്റെ വിളിപ്പേര്. ലോകോത്തര ഭക്ഷണസാധനങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. സിംഗപ്പൂരിന്റെ തനത് പാചക സംസ്കാരത്തിന്റെ കാതൽ അനുഭവിച്ചറിയാൻ ഹോക്കർ സെന്ററുകളിലേക്ക് ​തന്നെ പോകണം. തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ഭക്ഷണഹബുകൾ. ഇതിന്റെ പ്രാധാന്യം 2020ൽ യുനെസ്കോ അംഗീകരിച്ചിരുന്നു. എവിടെ തുടങ്ങണം എന്നാണ് ആലോചിക്കുന്നതെങ്കിൽ ആദ്യം ചൈനാടൗൺ കോംപ്ലക്സ് ഫുഡ് സെന്ററിലേക്ക് തന്നെ പോകാം. അവിടെ 200ലധികം ഭക്ഷ്യസ്റ്റാളുകളുണ്ട്. കടൽക്കാറ്റേറ്റുള്ള ഡൈനിങ് അനുഭവമാണ് വേണ്ടത് എങ്കിൽ ഈസ്റ്റ് കോസ്റ്റ് ലഗൂൺ ഫുഡ് വില്ലേജിലേക്ക് പോകാം.

മറീന ബേയുടെ സ്കൈലൈൻ

മറീന ബേയാണ് അടുത്തയിടം. ഈ പ്രദേശം ഒരുകാലത്ത് കടലായിരുന്നുവെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. സിംഗപ്പൂരിന്റെ വാസ്തുവിദ്യ വൈദഗ്ധ്യത്തിന്റെ സാക്ഷ്യപത്രം കൂടിയാണിത്. കടൽത്തീരത്ത് കൂടിയുള്ള നടത്തം, മറീന ബേ സാൻഡ്സിന്റെ ഐക്കണിക് ടവറുകൾ, മെർലിയോൺ പ്രതിമ എന്നിവയാണ് ഇവിടത്തെ പ്രധാന കാര്യങ്ങൾ. ഹെലിക്സ് പാലത്തിലൂടെയുള്ള സഞ്ചാരം അനുഭവിച്ചറിയേണ്ടതു തന്നെ. അതിന് ഏറ്റവും പറ്റിയ സമയം സൂര്യാസ്തമയമാണ്.

സിംഗപ്പൂർ നദിക്കരയിലെ പാർട്ടി

ഒരുകാലത്ത് തിരക്കേറിയ വ്യാപാര കേന്ദ്രമായിരുന്ന സിംഗപ്പൂർ നദി ഇപ്പോൾ നഗരത്തിലെ രാത്രി ജീവിതത്തിന്റെ കേന്ദ്രമാണ്.

ശാന്തമായ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ റോബർട്ട്‌സൺ ക്വേയിലെ ഡൈനിങ് സ്ഥാപനങ്ങളും കഫേകളും തെരഞ്ഞെടുക്കുക.

സിംഗപ്പൂരിലെ സാംസ്കാരിക കേന്ദ്രങ്ങൾ

സിംഗപ്പൂർ തികച്ചും രസകരമാണ്. വലിയ ചരിത്രം പേറുന്ന നഗരം. സിംഗപ്പൂർ നദിക്കടുത്തായി സ്ഥിതി ചെയ്യുന്ന ചൈനാടൗൺ, ക്ഷേത്രങ്ങൾ, ഷോപ്പ്ഹൗസുകൾ, ആധുനിക ഹാങ്ഔട്ടുകൾ എന്നിവയുടെ മനോഹരമായ ഒരു മിശ്രിതമാണ്. സുൽത്താന്റെ കൊട്ടാരവും സുൽത്താൻ പള്ളിയും ഉള്ള കമ്പോങ് ഗെലം, മലായ്കളുടെയും അറബികളുടെയും സമ്പന്നമായ ചരിത്രം വെളിപ്പെടുത്തുന്നു.

സിംഗപ്പൂരിലെ പച്ച മരുപ്പച്ച

ഉദ്യാന നഗരം എന്ന പേരിലും സിംഗപ്പൂർ അറിയപ്പെടുന്നുണ്ട്. ദ്വീപിലുടനീളം 400 പാർക്കുകളും പച്ചപ്പ് നിറഞ്ഞ ഇടങ്ങളുമുണ്ട്. സൂപ്പർട്രീകളും കാലാവസ്ഥാ നിയന്ത്രിത താഴികക്കുടങ്ങളുമുള്ള ഗാർഡൻസ് ബൈ ദി ബേ, തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസിൽ ലോകത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്രദർശനമായ നാഷനൽ ഓർക്കിഡ് ഗാർഡൻ സ്ഥിതിചെയ്യുന്നു.

നഗരത്തിലെ പ്രകൃതി നടത്തം

നിങ്ങൾ ഒരു പ്രകൃതിസ്‌നേഹിയാണെങ്കിൽ പനോരമിക് കാഴ്ചകളുള്ള മനോഹരമായ 10 കിലോമീറ്റർ പാതയായ സതേൺ റിഡ്ജസ് ഒരിക്കലും നഷ്ടപ്പെടുത്തരുത്. മാക്‌റിച്ചി റിസർവോയറിലെ ട്രീടോപ്പ് വാക്ക് പര്യവേക്ഷണം ചെയ്യുക അല്ലെങ്കിൽ സിംഗപ്പൂരിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ബുക്കിറ്റ് ടിമാ നേച്ചർ റിസർവ് കീഴടക്കുക. കൂടുതൽ വെല്ലുവിളി നിറഞ്ഞ ട്രക്കിങ്ങാണ് ആഗ്രഹിക്കുന്നതെങ്കിൽ മുൻ റെയിൽവേ ലൈനിലൂടെ തെക്ക് നിന്ന് വടക്കോട്ട് ദ്വീപിനെ മുറിച്ചുകടക്കുന്ന 24 കിലോമീറ്റർ നീളമുള്ള റെയിൽ ഇടനാഴി തെരഞ്ഞെടുക്കാം.

സിംഗപ്പൂരിന്റെ ഓഫ്‌ഷോർ പറുദീസകൾ

നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കടൽത്തീര ദ്വീപുകളിലേക്ക് ബോട്ട് യാത്ര നടത്താം. മണൽ നിറഞ്ഞ ബീച്ചുകൾ മുതൽ യൂനിവേഴ്സൽ സ്റ്റുഡിയോകൾ വരെ സെന്റോസയിൽ നിരവധി ആകർഷണങ്ങളുണ്ട്. ശാന്തമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ സതേൺ ദ്വീപുകൾ സന്ദർശിക്കുക. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ദ്വീപുകളിൽ തിരക്ക് കൂടുതലായിരിക്കാം, പക്ഷേ നിങ്ങൾക്ക് കൂടുതൽ പതിവ് ഫെറി സർവീസുകൾ കണ്ടെത്താനാകും.

എപ്പോൾ പോകണം

മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള സമയമാണ് സിംഗപ്പൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് ചൂട് കുറവായിരിക്കും. മഴയും ഉണ്ടാകില്ല. ഇന്ത്യയിലെ മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്. ന്ദർശനത്തിന് 30 ദിവസം മുമ്പ് ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ സിംഗപ്പൂരിൽ താമസിക്കുന്ന ആൾ വഴിയോ അല്ലെങ്കിൽ ഒരു പ്രാദേശിക കോൺടാക്റ്റ് വഴിയോ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കണം.

ShareSendTweet

Related Posts

ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?
TRAVEL

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു…; ലോകത്തെ ഏക ‘ഫ്ലോട്ടിങ്’ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

May 6, 2026
തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
23-സെക്കൻഡ്,-100-മൈൽ-വേഗത;-ആകാശച്ചുഴിയിൽ-റൂബിക്സ്-ക്യൂബ്-വിസ്മയം-തീർത്ത്-ജർമ്മൻ-യുവാവ്;-തകർത്തത്-ലോക-റെക്കോർഡ്!
TRAVEL

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

May 2, 2026
പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
ഗൂഗ്ൾ-മാപ്പ്-ഉപയോഗിക്കുന്നവരാണോ?-മിക്കവർക്കും-അറിയാത്ത-ഈ-10-കാര്യങ്ങൾ-നിങ്ങളുടെ-യാത്ര-എളുപ്പമാക്കും
TRAVEL

ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നവരാണോ? മിക്കവർക്കും അറിയാത്ത ഈ 10 കാര്യങ്ങൾ നിങ്ങളുടെ യാത്ര എളുപ്പമാക്കും

April 29, 2026
Next Post
എന്താണ്-പ്രൊപ്പോസ്-ഡേ?-2026-ൽ-ഏത്-തീയതിയാണ്?-ചരിത്രം,-ആശംസകൾ,-സമ്മാന-ആശയങ്ങൾ-&-എങ്ങനെ-ആഘോഷിക്കാം-എന്നിവ-അറിയാം

എന്താണ് പ്രൊപ്പോസ് ഡേ? 2026 ൽ ഏത് തീയതിയാണ്? ചരിത്രം, ആശംസകൾ, സമ്മാന ആശയങ്ങൾ & എങ്ങനെ ആഘോഷിക്കാം എന്നിവ അറിയാം

ചുരിദാർ-ധരിച്ചെത്തിയ-പ്രധാനാധ്യാപികയെ-സ്കൂളിൽ-പ്രവേശിപ്പിക്കണ്ട,-​ഗേറ്റ്-പൂട്ടിയേക്കാൻ-സെക്യൂരിറ്റിക്ക്-മാനേജ്മെന്റിന്റെ-നിർദേശം,-​ഗേറ്റ്-തുറന്നുകൊടുത്തത്-പോലീസെത്തി,-മുൻപും-വസ്ത്രധാരണത്തിന്റെ-പേരിൽ-സംസാരമുണ്ടായിട്ടുണ്ടെന്ന്-അധ്യാപിക,-വിവരങ്ങൾ-ചോദിച്ചറിഞ്ഞ്-വിദ്യാഭ്യാസ-വകുപ്പ്

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കണ്ട, ​ഗേറ്റ് പൂട്ടിയേക്കാൻ സെക്യൂരിറ്റിക്ക് മാനേജ്മെന്റിന്റെ നിർദേശം, ​ഗേറ്റ് തുറന്നുകൊടുത്തത് പോലീസെത്തി, മുൻപും വസ്ത്രധാരണത്തിന്റെ പേരിൽ സംസാരമുണ്ടായിട്ടുണ്ടെന്ന് അധ്യാപിക, വിവരങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

ക്യാൻസർ-ചികിത്സയിൽ-ഇനി-‘ട്യൂമർ-ബയോളജി’-വിപ്ലവം;-മഞ്ഞുമേൽ-സെന്റ്-ജോസഫ്‌സിൽ-അത്യാധുനിക-സംവിധാനങ്ങൾ

ക്യാൻസർ ചികിത്സയിൽ ഇനി ‘ട്യൂമർ ബയോളജി’ വിപ്ലവം; മഞ്ഞുമേൽ സെന്റ് ജോസഫ്‌സിൽ അത്യാധുനിക സംവിധാനങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ
  • തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?
  • ‘ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ
  • ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച് യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി
  • ഒടുവിൽ പ്രതികരണവുമായി പിണറായി വിജയൻ: ‘തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകൾ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകൾ നേടിയത് ​ഗൗരവതരം‘

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.