ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേള കെ സി എ -ബി എഫ് സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2024″ സമാപിച്ചു. മത്സരങ്ങളിൽ 1000-ലധികം കുട്ടികൾ പങ്കെടുത്തു.
2024 ഒക്ടോബർ 25-ന് ഇന്ത്യൻ വസ്ത്ര-ഫാഷൻ ഡിസൈനർ സഖി എൽസയും, ബഹ്റൈനിലെ വിവിധ ഇന്ത്യൻ സ്കൂളുകളുടെ പ്രിൻസിപ്പൽമാരും ചേർന്ന് ഉത്ഘാടന കർമ്മം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുണ്‍ വിശ്വനാഥനും, ജി ഡി എൻ മീഡിയ മാർക്കറ്റിംഗ് & സെയിൽസ് മാനേജർ ജലാൽ ജാഫർ ഹാജിയും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പങ്കെടുക്കുന്ന കുട്ടികളെ അഞ്ച് പ്രായവിഭാഗങ്ങളായി തിരിച്ചു 180-ലധികം ഇനങ്ങളിൽ മത്സരങ്ങൾ നടത്തി . അഞ്ച് വ്യത്യസ്ത വേദികളിലായി മത്സരങ്ങൾ നടന്നു. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 100 ടീമുകൾ മത്സരിച്ചു, ടീം ഇവന്റുകളിൽ റെക്കോർഡ് പങ്കാളിത്തം ഈ വർഷം രേഖപ്പെടുത്തി. പത്ത് സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
“ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാനവും 2024 ഡിസംബർ 16 തിങ്കളാഴ്ച വൈകുന്നേരം 5:30 ന് സെഗയയിലെ കെസിഎ വികെഎൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യാതിഥി പ്രമുഖ സിനി ആർട്ടിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകയും നർത്തകിയുമായ മീനാക്ഷി രവീന്ദ്ര കുറുപ്പ് വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ജോസഫ് ,മാലിക്, തോൽവി എഫ്‌സി, പ്രേമലു, ഹൃദയം , സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മീനാക്ഷി മറിമായം എന്ന ടി വി സീരീസിൽ അഭിനയിക്കുകയും മഴവിൽ മനോരമ നായികാ നായകൻ , ഉടൻ പണം എന്നി ടി വി ഷോകളിൽ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. ബിഎഫ്‌സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, ഖത്തർ എഞ്ചിനീയറിംഗ് ലബോറട്ടറീസ് മാനേജിംഗ് ഡയറക്ടർ കെ.ജി.ബാബുരാജൻ, ഏഷ്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആൻ്റണി ജൂഡ് ടി.ജെ , ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു .
കെ സി എ -ബി എഫ് സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2024 കലാതിലകം പുരസ്‌കാരം 85 പോയിൻ്റോടെ ന്യൂ ഇന്ത്യൻ സ്‌കൂളിലെ നിഹാര മിലനും കലാപ്രതിഭ പുരസ്‌കാരം 76 പോയിൻ്റോടെ ഏഷ്യൻ സ്‌കൂളിലെ ശൗര്യ ശ്രീജിത്ത് കരസ്ഥമാക്കി.
ടൈറ്റിൽ അവാർഡുകൾ നേടുന്നതിന് മത്സരാർഥികൾ ഡാൻസ്, സോങ്, ആർട്സ് & ക്രാഫ്റ്റ്‌സ്, സാഹിത്യ, അഡ്ഓൺ ഇവന്റുകൾ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് വിഭാഗങ്ങളിൽ വിജയിച്ച ബഹു മുഖ പ്രതിഭകളായിരിക്കണമെന്നുള്ള നിബന്ധന ഒരുപാട് പോയിന്റ് നേടിയെങ്കിലും ചില മത്സരാർത്ഥികൾ ക്ക് ടൈറ്റിൽ അവാർഡുകൾ ലഭിക്കാതിരിക്കുന്നതിനു കാരണമായി എന്ന് സംഘാടകർ അറിയിച്ചു
ഗ്രൂപ്പ് 1 ചാമ്പ്യൻഷിപ്പ് അവാർഡ് 65 പോയിൻ്റുമായി ന്യൂ ഇന്ത്യൻ സ്‌കൂളിലെ എയ്ഡ ജിതിൻ കരസ്ഥമാക്കി.
ഗ്രൂപ്പ് 2 ചാമ്പ്യൻഷിപ്പ് അവാർഡ് 67 പോയിൻ്റുമായി ഇന്ത്യൻ സ്‌കൂളിലെ അദ്വിക് കൃഷ്ണ നേടി. 74 പോയിൻ്റുമായി ന്യൂ ഇന്ത്യൻ സ്‌കൂളിലെ ആരാധ്യ ജിജേഷ് ഗ്രൂപ്പ് 3 ചാമ്പ്യൻഷിപ്പ് നേടി.
ഗ്രൂപ്പ് 4 ചാമ്പ്യൻഷിപ്പ് അവാർഡ് 76 പോയിൻ്റുമായി ഇന്ത്യൻ സ്‌കൂളിലെ നക്ഷത്ര രാജ് നേടി.
ഗ്രൂപ്പ് 5 ചാമ്പ്യൻഷിപ്പ് അവാർഡ് 85 പോയിൻ്റുമായി ന്യൂ ഇന്ത്യൻ സ്‌കൂളിലെ ശ്രീദാക്ഷ സുനിൽ കുമാർ കരസ്ഥമാക്കി.
കെസിഎ കുട്ടികളുടെ അംഗങ്ങൾക്ക് നൽകുന്ന കെസിഎ സ്‌പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് ഗ്രൂപ്പ് 2 വിൽ 72 പോയിൻ്റുമായി ജോഹാൻ ജോസഫ് സോബിനും ഗ്രൂപ്പ് 4 ൽ 43 പോയിൻ്റുമായി എയ്ഞ്ചൽ മേരി വിനുവും ഗ്രൂപ്പ് 5 ൽ 57 പോയിൻ്റുമായി സർഗ സുധാകരനും നേടി.
നാട്യ രത്ന പുരസ്കാരം 69 പോയിന്റുകൾ നേടി ഇന്ത്യൻ സ്കൂളിലെ അരുണ്‍ സുരേഷ് സ്വന്തമാക്കി.
91 പോയിന്റ് നേടി ഇന്ത്യന്‍ സ്കൂളിലെ അർജുൻ രാജ് പ്രശസ്തമായ സംഗീത രത്ന പുരസ്കാരം നേടി.
കലാ രത്ന പുരസ്കാരം 72 പോയിന്റ് നേടി ഇന്ത്യൻ സ്കൂളിലെ നേഹാ ജഗദീഷ് സ്വന്തമാക്കി.
സാഹിത്യ രത്ന പുരസ്കാരം 68 പോയിന്റുകൾ നേടി ഇന്ത്യൻ സ്കൂളിലെ പ്രിയംവദ എൻ.എസ് നേടി
നൃത്താധ്യാപകരുടെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുന്നതിനു ഏർപ്പെടുത്തിയ വിശിഷ്ട നൃത്താധ്യാപക അവാർഡ് പ്രശാന്ത് കെ കരസ്ഥമാക്കി. വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നകുട്ടികൾക്ക് ലഭിക്കുന്ന ലഭിച്ച ഗ്രേഡ്/റാങ്ക് പോയിൻ്റുകൾ , പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയിയെ നിർണ്ണയിച്ചത് .
സംഗീതാധ്യാപകരുടെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുന്നതിനു ഏർപ്പെടുത്തിയ വിശിഷ്ട സംഗീത അധ്യാപക അവാർഡ് ശശി പുളിക്കശ്ശേരി കരസ്ഥമാക്കി.
പാർടിസിപ്പേഷൻ & പെർഫോമൻസ് അവാർഡ് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനും റണ്ണർ-അപ്പ് അവാർഡ് ഏഷ്യൻ സ്കൂളിനും നേടി . ഇന്ത്യൻ ടാലൻ്റ് സ്‌കാൻ 2024-ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകൾക്കാണ് ഈ അവാർഡ് നൽകുന്നത്. പ്രായഭേദമന്യേ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണവും,സ്‌കൂളുകളിലെ കുട്ടികൾക്ക് ലഭിച്ച ഗ്രേഡ്/റാങ്ക് പോയിൻ്റുകളും അടിസ്ഥാനമാക്കിയാണ് അവാർഡ്.
“ഉയർന്ന നിലവാരത്തോടെ, നടത്തുന്ന കെസിഎ-ബിഎഫ്‌സി ഇന്ത്യൻ ടാലൻ്റ് സ്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ വംശജരായ കുട്ടികൾക്കായുള്ള പ്രധാന പ്രതിഭ മത്സരമായി മാറി.” എന്ന് കെസിഎ പ്രസിഡൻ്റ് ശ്രീ ജെയിംസ് ജോൺ അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ടാലെന്റ്റ് സ്കാനിനു മികച്ച പിന്തുണ നൽകിയ മത്സരാര്ഥികളോടും അവരുടെ രക്ഷിതാക്കളോടും സ്പോൺസർമാരോടും അഭ്യുദയകാംക്ഷികളോടുമുള്ള അഗാധമായ നന്ദി അറിയിക്കുന്നു വെന്നു കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ടാലെന്റ്റ് സ്കാൻ 2024 മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്ന സുവിത രാകേഷിന് ബി എഫ് സി സ്പോൺസർ ചെയ്യുന്ന കെ സി എ സ്പെഷ്യൽ ഗിഫ്റ്റ് സമ്മാനിച്ചു.
കെസിഎ അംഗങ്ങൾക്കായി നടത്തുന്ന കല , സാഹിത്യ സാംസ്‌കാരിക ഉത്സവം സർഗോത്സവ് 2025 ന്റെ ലോഗോ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു, കെസിഎ പ്രസിഡൻ്റിൽ നിന്ന് സർഗോത്സവം ചെയർമാൻ ശ്രീ റോയ് സി ആൻ്റണി ലോഗോ ഏറ്റുവാങ്ങി.
എക്‌സ് ഒഫീഷ്യോയും വൈസ് പ്രസിഡൻ്റുമായ ലിയോ ജോസഫ് നന്ദി പറഞ്ഞു.