തിരുവനന്തപുരം : ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.
ബാരിക്കേഡ് മറികടക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഏഴ് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നീട് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി.
പ്രകടനമായെത്തിയ കെ എസ് യു പ്രവര്‍ത്തകരെ പൊതു വിദ്യാഭ്യാസ വകുപ്പ് ഓഫീസിന് മുമ്പില്‍ പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. ഇതോടെ ചിലര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച ആവര്‍ത്തിക്കുന്ന പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുമെന്നും കെഎസ് യു നേതൃത്വം പറഞ്ഞു.