കോഴിക്കോട്: എം ടി വാസുദേവൻ നായർ ആശുപത്രിയിൽ. സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഡോക്‌ടേഴ്‌സിന്റെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. കാർഡിയോളജി വിഭാഗത്തിലെ വിദഗ്ധരാണ് പരിശോധിക്കുന്നത്.
ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍, ഇതിനു ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റര്‍ സഹായം വേണ്ടിവരുന്നെന്നും ഡോക്ടര്‍മാരുടെ വിദഗ്ധസംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഒരു മാസത്തിനിടെ പല തവണയായി എം ടി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.