കൊച്ചി:കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് ഹോട്ടലിന് മുന്നില്‍ ഹെല്‍മറ്റിനുളളില്‍ കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണം കോളേജ് വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയതെന്ന് പൊലീസ്. ഹോട്ടലിന് മുന്‍വശം ഇത് മറന്നു വച്ചതാണെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനെ അറിയിച്ചു.
ഇന്‍ഫോ പാര്‍ക്ക് പൊലീസ് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി മൊഴിയെടുത്തു.ഹെല്‍മറ്റിനുളളില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം ഉണ്ടായിരുന്നത്.
കഴിഞ്ഞ രാത്രി 11 മണിയോടെയാണ് ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിരുന്ന ബൈക്കിന് മുകളില്‍ ഈ സാധനങ്ങള്‍ ഇരിക്കുന്നത് ബൈക്കുടമയുടെ ശ്രദ്ധയില്‍പെട്ടത്. ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റേതല്ലെന്ന് പറഞ്ഞ് ബൈക്കിന്റെ ഉടമ കടയുടമയെ സമീപിച്ചു. കടയുടമയും ഇത് തന്റേതല്ലെന്ന് പറഞ്ഞു.
ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായി്വി വരം പൊലീസിനെ അറിയിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ഇലക്ട്രോണിക് ഉപകരണം നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോയി.