കണ്ണൂർ • ഇന്റർനാഷനൽ മാർഷ്യൽ ആർട്സ് അക്കാദമിയും റോട്ടറി കണ്ണൂർ സെൻട്രലും ചേർന്നു ദേശീയ കരാട്ടെ ചാംപ്യൻഷിപ് ( റോട്ടറി ബുഡോ കപ്പ് -24) നടത്തി. 5 വയസ്സു മുതൽ വിവിധ പ്രായവിഭാഗത്തിൽ കത്ത, കുമിത്തെ ഇനങ്ങളിൽ 700 പേർ പങ്കെടുത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ഒ.കെ വിനീഷ് അധ്യക്ഷത വഹിച്ചു.
അക്കാദമി പ്രസിഡന്റ് എൻ.കെ. സുഗന്ധൻ, ആർ.വിനോദ് കുമാർ, എം.എ.അർച്ചന, സി.സുനിൽ കു മാർ, നൗഫൽ ഗുരുക്കൾ, എൻ. ബിജു കുമാർ, അനന്ത നാരായണൻ, കെപി.രൂപേഷ് എന്നിവർ പ്രസംഗിച്ചു.