തിരുവനന്തപുരം : അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും ലോകം തിരുപ്പിറവിയെ വരവേല്‍പ്പിക്കുന്നു. സംസ്ഥാനത്ത്് ദേവാലയങ്ങളില്‍ പീതിരാ കുര്‍ബാനകളും ശുശ്രൂഷകളും നടന്നു.
പ്രത്യേക പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുര്‍ബാനയ്‌ക്ക് നേതൃത്വം നല്‍കി.
കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പാതിരാ കുര്‍ബാന നടന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു. ഇതോടെ ലോകം മുഴുവനും ജൂബിലി വത്സരത്തിന്‍ന്റെ ആചരണത്തിന് തിരി തെളിഞ്ഞു.
എഡി 1500ല്‍ അലക്‌സാണ്ടര്‍ ആറാമന്‍ മാര്‍പാപ്പ തുടക്കംകുറിച്ച പതിവ് പ്രകാരമാണ് ജൂബിലി വര്‍ഷത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് റോമിലെ മറ്റു മൂന്ന് മേജര്‍ ബസിലിക്കകളിലും വിശുദ്ധ വാതിലുകള്‍ ഈ ക്രിസ്മസ് കാലത്തു തുറക്കപ്പടുന്നത്.