Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഒരു യഥാര്‍ത്ഥ ഗവേഷകന്റെ വിയോഗം

by News Desk
January 2, 2025
in KERALA
ഒരു-യഥാര്‍ത്ഥ-ഗവേഷകന്റെ-വിയോഗം

ഒരു യഥാര്‍ത്ഥ ഗവേഷകന്റെ വിയോഗം

അഞ്ചു പതിറ്റാണ്ടു കാലം ഐതിഹാസികമായ ജ്ഞാനാന്വേഷണത്തിന്റെ ഫലമായി ചരിത്രം സൃഷ്ടിച്ച സസ്യശാസ്ത്രജ്ഞനാണ് വിടപറഞ്ഞത്. കാട്ടുങ്ങല്‍ സുബ്രഹ്മണ്യന്‍ മണിലാല്‍ എന്ന ഡോ. കെ. എസ്. മണിലാലിന് 2020 ല്‍ പത്മശ്രീ ആദരം തേടിയെത്തി. അതുവരെ ഏറെയൊന്നും അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. അക്കാദമിക രംഗത്ത് അദ്ദേഹത്തിന്റെ മികവിനെ തിരിച്ചറിഞ്ഞ ചിലരെങ്കിലും അദ്ദേഹത്തെ തമസ്‌ക്കരിക്കാനും ശ്രമിച്ചു.

‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥം ലാറ്റിനില്‍നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്താണ് മണിലാല്‍ അദ്ദേഹത്തിന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കുന്നത്. എന്നിട്ടും നെതര്‍ലാന്റ് സര്‍ക്കാരിന്റെ അത്യുന്നത സിവിലിയന്‍ പുരസ്‌കാരമായ ‘ഓഫീസര്‍ ഇന്‍ ദി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ’ എന്ന പുരസ്‌കാരം മണിലാലിനെ തേടിയെത്തി.

1674 മുതല്‍ 1693 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ മലബാറില്‍ നടന്ന പഠന ഗവേഷണങ്ങളില്‍നിന്നാണ് മലബാറിന്റെ ഉദ്യാനം എന്ന് മൊഴിമാറ്റാവുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന വിപുല ഗ്രന്ഥസമുച്ചയത്തിന്റെ തുടക്കം. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ഹെന്ററിക് വാന്‍ റീഡ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. പാരമ്പര്യ വൈദ്യശാസ്ത്ര രംഗത്തെ അന്നത്തെ പ്രമുഖരായിരുന്ന ചേര്‍ത്തല ഇട്ടി അച്യുതന്റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളെ തേടിപ്പിടിച്ചുകൊണ്ടുള്ള തുടക്കം. മാനുവല്‍ കര്‍ണീറോ പോര്‍ച്ചുഗീസ് ഭാഷയിലും, കാര്‍ണീറോയും ക്രിസ്ത്യന്‍ ഡിഡോണയും ചേര്‍ന്ന് ഡച്ചു ഭാഷയിലേക്കും അത് മാറ്റിയെഴുതി. യോഹാന്‍ കബേറിയാസ് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയാണ് 12 വാല്യങ്ങളായി ആസ്റ്റര്‍ഡാമില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥത്തില്‍ സസ്യനാമങ്ങള്‍ മലയാള ലിപിയിലും ഉണ്ടായിരുന്നു.

മലബാറില്‍ ഉണ്ടായിരുന്ന 742 സസ്യങ്ങളുടെ പേരും ചിത്രവുമാണ് ലാറ്റിന്‍ ഭാഷയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസിലുള്ളത്. ഇതിലെ ഒരു സസ്യമൊഴിച്ച് മറ്റെല്ലാ സസ്യങ്ങളെയും കണ്ടെത്തുകയും ഹെര്‍ബേറിയം തയാറാക്കുകയും ചെയ്തു, ഡോ. മണിലാല്‍.

കേരള സര്‍വകലാശാലയിലും, പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലും സസ്യശാസ്ത്ര വിഭാഗത്തിലായിരുന്നു ഡോ. മണിലാല്‍ പ്രവര്‍ത്തിച്ചത്. 1999 മാര്‍ച്ച് 31 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സീനിയര്‍ പ്രൊഫസറായി വിരമിച്ചു. 1958 മുതല്‍ 2008 വരെയുള്ള മണിലാലിന്റെ ഗവേഷകജീവിതം ഹോര്‍ത്തൂസിന്റെ പിന്നാലെയായിരുന്നു. കടക്കരപ്പള്ളി ഗ്രാമത്തിലെ കൊല്ലാട്ട് എന്ന ഈഴവ കുടുംബത്തിലെ ഇട്ടി അച്യുതന്‍ വൈദ്യര്‍ പറഞ്ഞുകൊടുത്ത വിവരങ്ങളാണ് ലാറ്റിനില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസായത്. അത് മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും മലയാളിക്ക് പരിചിതമായി. കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സ്‌ലര്‍ ഡോ.ബി. ഇക്ബാല്‍ ഡോ. മണിലാലിന്റെ വീട്ടിലെത്തി പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം തരണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര തലത്തിലെ രണ്ടു പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയാറായിട്ടും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പരിഭാഷ കേരള സര്‍വകലാശാല പ്രസിദ്ധീകരിക്കട്ടെ എന്ന് ഡോ. മണിലാലും തീരുമാനിച്ചു.

എന്നാല്‍ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ ഗവേഷകനും അതില്‍ നിന്ന് പുറത്തായി. പകര്‍പ്പവകാശവും ലാഭവുമെല്ലാം സര്‍വകലാശാല സ്വന്തമാക്കി. ഈ മഹത് നേട്ടത്തിന്റെ നേരവകാശികളായി സര്‍വകലാശാലയുടെ മറവില്‍ ചിലര്‍ രംഗത്തുവന്നു. ഇതിനെകുറിച്ച് ചോദിച്ചപ്പോഴൊക്കെ ഒരു ചെറു പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. അവകാശവാദങ്ങളൊന്നുമില്ലാതെ, കോഴിക്കോട് ജവഹര്‍ നഗറിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ വിശ്രമ ജീവിതം.

 

ShareSendTweet

Related Posts

കോന്നി-പയ്യനാമണ്ണിലെ-പാറമട-അപകടം:-അജയ്-റായുടെ-മൃതദേഹം-കണ്ടെത്തി,-വടംകെട്ടിയിറങ്ങി-മൃതദേഹം-പുറത്തെടുക്കാൻ-ശ്രമം
KERALA

കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം

July 8, 2025
തിരുവനന്തപുരത്ത്-ഹോട്ടലുടമയെ-കൊല്ലപ്പെട്ടനിലയിൽ-കണ്ടെത്തി;-മൃതദേഹം-മൂടിയിട്ട-നിലയിൽ,-രണ്ട്-തൊഴിലാളികൾ-ഒളിവിൽ
KERALA

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ

July 8, 2025
ന്യൂനമർദ്ദപാത്തി-ദുർബലമായി,-കേരളത്തിൽ-ജൂലൈ-12-വരെ-ഒറ്റപ്പെട്ട-ശക്തമായ-മഴയും-കാറ്റും,-തീരപ്രദേശത്തും-ജാഗ്രത-നിർദ്ദേശം
KERALA

ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം

July 8, 2025
പണി-കൊടുത്തത്-ജ്യോതിയുടെ-വ്ളോ​ഗ്!!-മന്ത്രി-റിയാസിനെതിരെ-ഉന്നയിച്ച-ആരോപണങ്ങൾ-ബൂമറാം​ഗ്-പോലെ-ബിജെപിയുടെ-നെഞ്ചത്തേക്ക്,-ജ്യോതി-മൽഹോത്രയ്ക്കൊപ്പം-വന്ദേഭാരതിൽ-യാത്ര-ചെയ്ത്-ഫോട്ടോയും-വീഡിയോയുമെടുത്ത്-കെ-സുരേന്ദ്രനും -വി-മുരളീധരനും-പികെ-കൃഷ്ണദാസും-വീഡിയോ
KERALA

പണി കൊടുത്തത് ജ്യോതിയുടെ വ്ളോ​ഗ്!! മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാം​ഗ് പോലെ ബിജെപിയുടെ നെഞ്ചത്തേക്ക്, ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്ത് ഫോട്ടോയും വീഡിയോയുമെടുത്ത് കെ സുരേന്ദ്രനും  വി മുരളീധരനും പികെ കൃഷ്ണദാസും- വീഡിയോ

July 8, 2025
കേസുകൾ-വര്‍ധിക്കുന്നു;-രക്തദാന-തട്ടിപ്പുകൾക്കെതിരെ-ജാഗ്രത-പുലര്‍ത്തണമെന്ന്-കേരളാ-പോലീസ്
KERALA

കേസുകൾ വര്‍ധിക്കുന്നു; രക്തദാന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ പോലീസ്

July 8, 2025
നിയമത്തിന്റെ-വഴികളെല്ലാം-അടഞ്ഞു,-നിമിഷപ്രിയയുടെ-വധശിക്ഷ-ഈ-മാസം-16ന്;-ദിയാധനം-നൽകി-വധശിക്ഷ-ഒഴിവാക്കാനുളള-അവസാനശ്രമത്തിൽ,-നാളെ-യെമൻ-പൗരന്റെ-കുടുംബത്തെ-കാണും-മനുഷ്യാവകാശ-പ്രവർത്തകൻ-സാമുവേൽ-ജെറോം
KERALA

നിയമത്തിന്റെ വഴികളെല്ലാം അടഞ്ഞു, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള അവസാനശ്രമത്തിൽ, നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും- മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം

July 8, 2025
Next Post
കണ്ണൂരിൽ-സ്കൂൾ-ബസ്-അപകടത്തില്‍-പെൺകുട്ടി-മരിച്ച-സംഭവം-:-ഡ്രൈവർക്കെതിരെ-കേസ്-:-ലൈസൻസ്-സസ്പെൻഡ്-ചെയ്യും

കണ്ണൂരിൽ സ്കൂൾ ബസ് അപകടത്തില്‍ പെൺകുട്ടി മരിച്ച സംഭവം : ഡ്രൈവർക്കെതിരെ കേസ് : ലൈസൻസ് സസ്പെൻഡ് ചെയ്യും

ഉമ-തോമസിന്-അപകടം-സംഭവിച്ച-ദൃശ്യങ്ങൾ-പുറത്ത്-(video)

ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത് (video)

ചോദ്യപേപ്പർ-ചോർച്ച-:-എംഎസ്-സൊലൂഷൻസ്-സിഇഒ-ഷുഹൈബിന്റെ-ബാങ്ക്-അക്കൗണ്ടുകൾ-മരവിപ്പിച്ചു-:-എസ്ബിഐ-അക്കൗണ്ടിൽ-ഉണ്ടായിരുന്നത്-24ലക്ഷം-രൂപ

ചോദ്യപേപ്പർ ചോർച്ച : എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു : എസ്ബിഐ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 24ലക്ഷം രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
  • നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു
  • തുര്‍ക്കിയിലെ തിരക്കേറിയെ റോഡിൽ വച്ച് സാരിയുടുത്ത് റഷ്യൻ യുവതി; പിന്നാലെ എത്തി സുരക്ഷാ ജീവനക്കാരൻ, വിവാദം
  • കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം
  • തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.