കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി സിപിഎം. സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് നടത്താൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. പരിക്കേറ്റ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും എംഎൽഎമാരുൾപ്പെടെയുള്ളവരുടെ സിപിഎമ്മിന്റെ പ്രധാന നേതാക്കളെല്ലാം അണിനിരന്ന വൻ പ്രതിഷേധ പ്രകടനം നടന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നഗരത്തിലേക്കാണ് നേതാക്കളടക്കമുള്ളവർ പ്രതിഷേധപ്രകടനം നടത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, […]









