കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചിട്ടില്ലെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാർ എത്തിയിട്ടില്ല. മന്ത്രി ആക്രോശിച്ച് വരികയാണ് ചെയ്തത്. എന്നിട്ട് പോലും പ്രതിഷേധക്കാർ മന്ത്രിക്ക് പരിക്കേൽക്കുന്ന ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള നടപടികളുണ്ടായിട്ടില്ലെന്നും അലോഷ്യസ് പ്രതികരിച്ചു. അതേസമയം, മന്ത്രിക്ക് പരിക്കേറ്റത് പൊലീസുകാര്‍ പിടിച്ചു മാറ്റുന്നതിനിടയിലാണെന്ന് യൂത്ത് പ്രസിഡന്റ് ഒ.ജെ ജനീഷ് പറഞ്ഞു. പൊലീസ് കെഎസ്‍യും പ്രവർത്തകരെയും മന്ത്രിയെയും പിടിച്ചുമാറ്റുന്നത്. മന്ത്രി എന്തിനാണ് പ്രതിഷേധക്കാർ വരുമ്പോൾ അസ്വസ്ഥത കാണിക്കുന്നത്. തടയാൻ […]









