Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കലോത്സവ സ്വര്‍ണക്കപ്പിന് ഹൃദ്യമായ വരവേല്പ്; വൈലോപ്പിള്ളിയുടെ ആശയം; ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെ ആവിഷ്‌കാരം

by News Desk
January 4, 2025
in KERALA
കലോത്സവ-സ്വര്‍ണക്കപ്പിന്-ഹൃദ്യമായ-വരവേല്പ്;-വൈലോപ്പിള്ളിയുടെ-ആശയം;-ചിറയിന്‍കീഴ്-ശ്രീകണ്ഠന്‍-നായരുടെ-ആവിഷ്‌കാരം

കലോത്സവ സ്വര്‍ണക്കപ്പിന് ഹൃദ്യമായ വരവേല്പ്; വൈലോപ്പിള്ളിയുടെ ആശയം; ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെ ആവിഷ്‌കാരം

തിരുവനന്തപുരം: മടക്കിവച്ച പുസ്തകത്തിനുമുകളിലെ ഏഴുവളയിട്ടകൈയില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലംപിരിശംഖായി കലോത്സവവേദിയിലേക്കെത്തിയ 117.5 പവന്റെ സ്വര്‍ണക്കപ്പിന് തലസ്ഥാനം ഹൃദ്യമായ വരവേല്‌പൊരുക്കി. കലോത്സവ കപ്പിന്റെ 39-ാം വയസിലാണ് സ്വര്‍ണക്കപ്പ് നാലാംവട്ടവും തലസ്ഥാനത്തേക്കെത്തുന്നത്. ഇതിനുമുമ്പ് 1998 ലും 2009 ലും 2016 ലും തലസ്ഥാനം കണ്ട് മടങ്ങിയിരുന്നു. തലസ്ഥാനവാസിയായ ശില്പി ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍ക്കാകട്ടെ 82 ആയി പ്രായം.

1986 ല്‍ ആയിരുന്നു കലോത്സവ കപ്പിന്റെ ജനനം. എറണാകുളം മഹാരാജാസില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിക്കുന്നത് കണ്ടപ്പോഴാണ് കലോത്സവത്തിനും ഒരു സ്വര്‍ണക്കപ്പ് നല്‍കണമെന്ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ മനസില്‍ ആശയമുദിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബും ഇതിനായി മുന്‍കൈയെടുത്തു.

പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ ‘വിദ്യാരംഗ’ത്തിന്റെ ആര്‍ട്ട് എഡിറ്ററുമായിരുന്ന ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പിന് രൂപല്പന ഒരുക്കിയത്. ശ്രീകണ്ഠന്‍ നായര്‍ കപ്പിന്റെ മാതൃക തയ്യാറാക്കുന്നതിനു മുന്‍പ് ഗുരുവായൂരില്‍ വച്ച് വൈലോപ്പിള്ളിയെ സന്ദര്‍ശിച്ച് ചര്‍ച്ചചെയ്തിരുന്നു. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചുള്ള കപ്പ് നന്നായിരിക്കുമെന്ന് വൈലോപ്പിള്ളി നിര്‍ദേശിക്കുകയും ചെയ്തു. തൃശൂരിലെ ബെന്നി ടൂറിസ്റ്റ് ഹോമിലിരുന്ന് ഒരു ദിവസം കൊണ്ട് ശ്രീകണ്ഠന്‍നായര്‍ കപ്പിന്റെ രൂപകല്പന തയ്യാറാക്കി. കപ്പിലെ പുസ്തകം അറിവിനെയും ശംഖ് നാദത്തെയും കൈകള്‍ അധ്വാനത്തെയും ഏഴുവളകള്‍ സപ്തരാഗത്തെയും പ്രതിനിധാനം ചെയ്യുന്നു.

പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയായിരുന്നു സ്വര്‍ണ്ണക്കപ്പുണ്ടാക്കാന്‍ ടെണ്ടര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ മുത്തുസ്വാമി കോളനിയിലെ ടി.വി.ആര്‍. നാഗാസ് വര്‍ക്‌സിനെയായിരുന്നു കപ്പുണ്ടാക്കാനുള്ള പണി ഏല്‍പ്പിച്ചത്. 101 പവനാണ് ഉദേശിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോഴേക്കും 117.5 പവനായി. വര്‍ക്‌സ് ഉടമകളായ ടി. ദേവരാജനും ബന്ധു വി. ദണ്ഡപാണിയുമായിരുന്നു പണിതീര്‍ത്ത കപ്പ് 1987ല്‍ കോഴിക്കോട്ടെത്തിച്ചത്. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാന്‍ ചെലവായത്.

അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് സ്വര്‍ണക്കപ്പിന്റെ പണി പൂര്‍ത്തിയാക്കിയത്. സ്വര്‍ണക്കപ്പിന്റെ ശില്പി ശ്രീകണ്ഠന്‍ നായര്‍ ആറു പതിറ്റാണ്ട് ചിത്രകലാ രംഗത്ത് സജീവമായിരുന്നു. ഇപ്പോള്‍ കേശവദാസപുരത്തുള്ള പിള്ളവീട് ലൈനിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.

 

ShareSendTweet

Related Posts

നിപയിൽ-ആശ്വാസം;-9-പേരുടെ-സാമ്പിള്‍-പരിശോധനാഫലം-നെ​ഗറ്റീവ്;-സമ്പർക്കപ്പട്ടികയിൽ-നിലവിൽ-208-പേർ
KERALA

നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ

July 7, 2025
കോന്നി-പാറമട-അപകടം:-‘ഒരു-മൃതദേഹം-കണ്ടെത്തി,-രക്ഷാപ്രവർത്തനം-അതീവ-ദുഷ്കരം’,-തിരുവല്ലയിൽ-നിന്ന്-എൻഡിആർഎഫ്-സംഘം-എത്തും
KERALA

കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

July 7, 2025
വേടനു-പിന്നാലെ-പുലിപ്പല്ല്-കൊണ്ട്-പുലിവാല്-പിടിക്കാൻ-സുരേഷ്-​ഗോപിയും!!-മന്ത്രി-ധരിച്ച-മാല-ഹാജരാക്കാൻ-വനംവകുപ്പ്-നോട്ടീസ്-നൽകും,-ദൃശ്യങ്ങൾ-സഹിതം-പരാതി-നൽകിയത്-യൂത്ത്-കോൺ​ഗ്രസ്-നേതാവ്
KERALA

വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്

July 7, 2025
സർക്കാർ-ആശുപത്രികളിൽ-നടന്ന്-പോകുന്നവർ-മൂക്കിൽ-പഞ്ഞിവെച്ച്-തിരിച്ചെത്തുന്ന-സ്ഥിതി!!-പാവങ്ങൾക്കും-അമേരിക്കയിൽ-പോയി-ചികിൽസിക്കാൻ-കഴിയില്ലാലോ.!!-സാധാരണക്കാർ-പണം-ഉണ്ടാക്കി-കൊണ്ടുവന്നിട്ട്-വേണം-മരുന്ന്-വാങ്ങാൻ…-രമേശ്-ചെന്നിത്തല
KERALA

സർക്കാർ ആശുപത്രികളിൽ നടന്ന് പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന സ്ഥിതി..!! പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോ..!! സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം മരുന്ന് വാങ്ങാൻ… രമേശ് ചെന്നിത്തല

July 7, 2025
ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
Next Post
ആറാട്ടുപുഴ-വേലായുധപണിക്കരുടെ-പ്രവര്‍ത്തിയും-ലക്ഷ്യവും-ഗുരുദേവനിലൂടെ-സഫലമായി:-സ്വാമി-സച്ചിദാനന്ദ

ആറാട്ടുപുഴ വേലായുധപണിക്കരുടെ പ്രവര്‍ത്തിയും ലക്ഷ്യവും ഗുരുദേവനിലൂടെ സഫലമായി: സ്വാമി സച്ചിദാനന്ദ

താലി-തിരിച്ചുതരണമെന്ന്-വീട്ടമ്മയുടെ-അഭ്യർത്ഥന;-താലി-തിരികെ-കൊടുത്ത്-മാലയുമായി-കള്ളൻ-കടന്നു

താലി തിരിച്ചുതരണമെന്ന് വീട്ടമ്മയുടെ അഭ്യർത്ഥന; താലി തിരികെ കൊടുത്ത് മാലയുമായി കള്ളൻ കടന്നു

പെരിയ-ഇരട്ടക്കൊലപാതകം:-പ്രതികളെ-രക്ഷിക്കാന്‍-സര്‍ക്കാര്‍-ചെലവിട്ടത്-കോടികള്‍;-സിബിഐയെ-ഭയന്ന്-പിണറായി-സുപ്രീംകോടതി-വരെ-പോയി

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍; സിബിഐയെ ഭയന്ന് പിണറായി സുപ്രീംകോടതി വരെ പോയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ
  • ബ്രിക്സ് രാജ്യങ്ങൾക്കും ട്രംപിനെ പേടി? ‘അമേരിക്കൻ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തും- ഭീഷണിയുമായി വീണ്ടും ട്രംപ്, തീരുവകളെ ഒരു രാഷ്ട്രീയ സമ്മർദ്ദ ഉപാധിയായി ഉപയോ​ഗിക്കരുത്- പ്രതികരിച്ച് ചൈന
  • കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  • ‘ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍
  • എംഎസ്സി കപ്പലപകടം; 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.