Friday, January 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

‘ചെറ്റപ്പണിയെടുക്കരുത്’, സ്‌കൂള്‍ കലോല്‍സവത്തിലെ ‘കയം’ നാടകത്തിന്‌റെ അണിയറക്കാരോട് സുസ്മേഷ് ചന്ത്രോത്ത്

by News Desk
January 6, 2025
in KERALA
‘ചെറ്റപ്പണിയെടുക്കരുത്’,-സ്‌കൂള്‍-കലോല്‍സവത്തിലെ-‘കയം’-നാടകത്തിന്‌റെ-അണിയറക്കാരോട്-സുസ്മേഷ്-ചന്ത്രോത്ത്

‘ചെറ്റപ്പണിയെടുക്കരുത്’, സ്‌കൂള്‍ കലോല്‍സവത്തിലെ ‘കയം’ നാടകത്തിന്‌റെ അണിയറക്കാരോട് സുസ്മേഷ് ചന്ത്രോത്ത്

കോട്ടയം: വട്ടേനാട് ജി.വി.എച്ച്.എസ്. എസിനുവേണ്ടി ശരത് കുമാറും അബ്ദുള്‍ മജീദും രചന നിര്‍വഹിച്ച് സംവിധാനം ചെയ്തുവെന്ന് അവകാശപ്പെടുന്ന, സ്‌കൂള്‍ കലോല്‍സവത്തില്‍ ശ്രദ്ധ നേടിയ കയം എന്ന നാടകം തന്‌റെ കഥയുടെ വികൃതമായ മോഷണമാണെന്ന ആരോപണവുമായി എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിന്‌റെ പ്രസക്തഭാഗങ്ങള്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അവതരിപ്പിച്ച കയം എന്ന നാടകം എന്റെ ‘കട്ടക്കയം പ്രേമകഥ’ എന്ന കഥയുടെ വികൃതമായ അവതരണമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 നവംബര്‍ 8 ന്റെ ആഴ്ചപ്പതിപ്പിലും തുടര്‍ന്ന് അതേ തലക്കെട്ടില്‍ മാതൃഭൂമി ബുക്സ് രണ്ടു പതിപ്പുകളും പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘കട്ടക്കയം പ്രേമകഥ’. ഒരുവിധം മലയാളീ വായനക്കാര്‍ക്കെല്ലാം ആ കഥയെപ്പറ്റി അറിയാം. അതിനെ കയമെന്ന് പേരുമാറ്റിയും വീണ, പീറ്റര്‍ എന്നീ കഥാപാത്രങ്ങളുടെ പേര് അതേപടി നിലനിര്‍ത്തിയും അവതരിപ്പിച്ച നാടകാഭാസം പകര്‍പ്പവകാശലംഘനമാണ്. നിയമലംഘനമാണ്. വികൃതമായ മോഷണമാണ്. കലാകാരനെ ആദരിക്കാത്ത അധമമായ നടപടിയുമാണ്. പാലക്കാട് ജില്ലയിലെ വട്ടേനാട് ജി.വി.എച്ച്.എസ്. എസിനുവേണ്ടി ശരത് കുമാറും അബ്ദുള്‍ മജീദുമാണ് എന്റെ അനുമതി കൂടാതെയും അറിവ് കൂടാതെയും കഥയെടുത്ത് നാടകമാക്കി അവതരിപ്പിച്ചത്.
മുന്‍വര്‍ഷങ്ങളിലും പല സ്‌കൂള്‍ നാടകപ്രവര്‍ത്തകരും എന്റെ കഥകളെടുത്ത് നാടകമായും മോണോ ആക്ടായും മറ്റ് കലാരൂപങ്ങളായും സ്‌കൂള്‍ കലോത്സവവേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് എന്നെ മുന്നേ വിവരമറിയിക്കാനുള്ള മാന്യത കാണിച്ചിട്ടുള്ളത്. അവരോട് നാടകം വേറെ കലാരൂപമാണെന്നും എനിക്കറിയാത്ത പണിയായതിനാല്‍ നിങ്ങള്‍ക്കതില്‍ പരിപൂര്‍ണമായ സ്വാതന്ത്ര്യമുണ്ടെന്നും സ്‌ക്രിപ്റ്റോ റിഹേഴ്സലോ എനിക്ക് കാണേണ്ട കാര്യമില്ലെന്നും അതേ മാന്യതയോടെ ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അവതരണം കാണാന്‍ നിര്‍ബന്ധിച്ച ചിലരുടെ അവതരണങ്ങള്‍ ഞാന്‍ കാണുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശരത്കുമാറും അബ്ദുള്‍ മജീദും എന്റെ കുഞ്ഞിനെ തട്ടിയെടുത്ത് തന്തയില്ലാത്ത ജാരസന്തതിയുടെ വേഷമണിയിക്കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ അവരുടെ രാഷ്‌ട്രീയവും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ ധിക്കാരത്തിനും നിയമലംഘനത്തിലും എന്തുപേരാണ് വിളിക്കേണ്ടത്..?……
…..ഇനി ശരത് കുമാറിനോടും അബ്ദുള്‍ മജീദിനോടും. കയമെന്ന പേരില്‍ നിങ്ങള്‍ വേദിയില്‍ കയറ്റി ബഹുജനങ്ങളെ കാണിച്ച ‘കട്ടക്കയം പ്രേമകഥ’ എന്ന കുട്ടി ജാരസന്തതിയല്ല. അതിനൊരു തന്തയുണ്ട്. അത് സുസ്മേഷ് ചന്ത്രോത്ത് എന്ന ഞാനാണ്. മേലില്‍ ഇതുപോലുള്ള ചെറ്റപ്പണികളുമായി കലാകാരന്മാരുടെ അഭിമാനം മുറിപ്പെടുത്തരുത്. എന്റെ രണ്ടു ദിവസങ്ങളാണ് ആത്മവേദനയാല്‍ എനിക്ക് നഷ്ടമായത്. നിങ്ങള്‍ ചെയ്തത് കലാപ്രവര്‍ത്തനമല്ല. നിങ്ങള്‍ നെറിയുള്ള കലാകാരന്മാരുമല്ല.

 

ShareSendTweet

Related Posts

സംസ്ഥാന-നേതൃത്വത്തിന്റെ-നിർദേശം,-ജനാധിപത്യ-മഹിളാ-അസോസിയേഷൻ-നേതൃ-സ്ഥാനത്തു-നിന്നും-പിപി-ദിവ്യ-തെറിച്ചു,-ഒഴിവാക്കിയതല്ല,-സ്വയം-മാറിയതെന്ന്-പികെ-ശ്രീമതി,-സൂസൻകോടിയെയും-മാറ്റി!!-കേന്ദ്രകമ്മിറ്റി-അംഗം-കെഎസ്-സലീഖ-പുതിയ-അധ്യക്ഷ,-സിഎസ്-സുജാത-തുടരും
KERALA

സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്നും പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും

January 15, 2026
ജയിൽ-പുള്ളികളോട്-അനുകമ്പ,-ആശ-തൊഴിലുറപ്പ്-കാര്യങ്ങൾ-കേന്ദ്രത്തോട്-ചോദിക്കണം!!-ജയിലിൽ-കിടക്കുന്നത്-പാവങ്ങൾ,-ജയിലിൽ-സോപ്പോ-മറ്റോ-വാങ്ങണമെങ്കിൽ-ഈ-തുകയാണ്-ഉപയോഗിക്കുന്നത്…-അതിൽ-കൊലക്കുറ്റം-ചെയ്തവർ-വരെ-ഉണ്ടാകും,-സാഹചര്യം-കൊണ്ടാണ്-കുറ്റവാളികളായത്…തടവുകാരുടെ-വേതന-വർധനവിനെ-എതിർക്കുന്നത്-ക്രൂരത-ഇപി-ജയരാജൻ
KERALA

ജയിൽ പുള്ളികളോട് അനുകമ്പ, ആശ- തൊഴിലുറപ്പ് കാര്യങ്ങൾ കേന്ദ്രത്തോട് ചോദിക്കണം!! ജയിലിൽ കിടക്കുന്നത് പാവങ്ങൾ, ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്… അതിൽ കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും, സാഹചര്യം കൊണ്ടാണ് കുറ്റവാളികളായത്…തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നത് ക്രൂരത- ഇപി ജയരാജൻ

January 15, 2026
അയ്യപ്പൻ,-കാവിലമ്മ,-ആറ്റുകാലമ്മ,-ഭാരതാംബ,-ശ്രീപത്മനാഭൻ,-ഗുരുദേവൻ,-ബലിദാനികൾ…-ദൈവനാമത്തിൽ-എന്നതിന്-പകരം-പല-ദൈവങ്ങളുടെ-പേര്-എങ്ങനെ-പറയാനാകും,-ദൈവ-നാമത്തിൽ-സത്യപ്രതിജ്ഞ-ചെയ്ത-തിരുവനന്തപുരം-കോർപ്പറേഷനിലെ-20-ബിജെപി-കൗൺസിലർമാർക്ക്-ഹൈക്കോടതി-നോട്ടീസ്
KERALA

അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ… ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകും, ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

January 15, 2026
വീണ്ടും-കസ്റ്റഡിയിൽ-വേണ്ട,-രാഹുൽ-മാങ്കൂട്ടത്തിൽ-റിമാൻഡിൽ,-മാവേലിക്കര-സ്‌പെഷ്യൽ-സബ്-ജയിലിലേക്ക്-മാറ്റും,-ജാമ്യാപേക്ഷയിൽ-വിശദവാദം-നാളെ
KERALA

വീണ്ടും കസ്റ്റഡിയിൽ വേണ്ട, രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ, മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും, ജാമ്യാപേക്ഷയിൽ വിശദവാദം നാളെ

January 15, 2026
അപകടകരമായ-രീതിയില്‍-വാഹനം-ഓടിച്ചു,-ചോദ്യം-ചെയ്ത-യാത്രക്കാര്‍ക്ക്-നേരെ-അസഭ്യവര്‍ഷം,-ബസ്-ഓടിക്കുന്നതിനിടെ-പിന്നോട്ട്-നോക്കി-ബഹളം-വച്ചു,-കെഎസ്ആര്‍ടിസി-ഡ്രൈവര്‍ക്കെതിരെ-പരാതിയുമായി-യാത്രക്കാരി
KERALA

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു, ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം, ബസ് ഓടിക്കുന്നതിനിടെ പിന്നോട്ട് നോക്കി ബഹളം വച്ചു, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യാത്രക്കാരി

January 15, 2026
‘കൊല്ലാൻ-നിങ്ങൾക്ക്-കഴിയും,-തോൽപിക്കുവാൻ-ബുദ്ധിമുട്ടാണ്…-കാരണം-ഞാൻ-കമ്മ്യൂണിസ്റ്റാണ്!!-ഏറ്റുമുട്ടുന്നത്-വലിയ-കോർപ്പറേറ്റ്-സംഘടിത-ക്രിമിനൽ-സംഘത്തോട്…പുരുഷാധിപത്യ-സമൂഹത്തിൽ-ഒരു-പെൺകുട്ടിക്ക്-നീതി-എത്രത്തോളം-അകലെയാണെന്ന്-ഈ-കേസ്-തെളിയിക്കുന്നു,-സ്ത്രീകൾ-തന്നെയാണ്-ഈ-പഴയകാല-വ്യവസ്ഥിതിയെ-മുന്നോട്ട്-കൊണ്ടുപോകുന്നത്-എന്നത്-ഖേദകരം’-അഡ്വ-ടിബി.-മിനി
KERALA

‘കൊല്ലാൻ നിങ്ങൾക്ക് കഴിയും, തോൽപിക്കുവാൻ ബുദ്ധിമുട്ടാണ്… കാരണം ഞാൻ കമ്മ്യൂണിസ്റ്റാണ്!! ഏറ്റുമുട്ടുന്നത് വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോട്…പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു, സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരം’- അഡ്വ. ടി.ബി. മിനി

January 15, 2026
Next Post
മകരവിളക്ക്-:-ശബരിമലയില്‍-സ്‌പോട്ട്-ബുക്കിംഗ്-പരിമിതപ്പെടുത്തി

മകരവിളക്ക് : ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി

വി-ഡി-സതീശനെതിരായി-യുഡിഎഫില്‍-നിലപാട്-ശക്തിപ്പെടുന്നു,-വെറുപ്പിക്കല്‍-നിറുത്തണമെന്ന്-ആവശ്യം

വി ഡി സതീശനെതിരായി യുഡിഎഫില്‍ നിലപാട് ശക്തിപ്പെടുന്നു, വെറുപ്പിക്കല്‍ നിറുത്തണമെന്ന് ആവശ്യം

ഉമ-തോമസ്-എംഎല്‍എയ്‌ക്ക്-പരിക്കേറ്റ-സംഭവം:-നൃത്ത-പരിപാടിയുടെ-സംഘാടകരെ-വിമര്‍ശിച്ച്-ഹൈക്കോടതി

ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവം: നൃത്ത പരിപാടിയുടെ സംഘാടകരെ വിമര്‍ശിച്ച് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ജനുവരി 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നഗരം ചുറ്റാന്‍ ‘ചെന്നൈ ഉലാ’, ഹോപ് ഓണ്‍ ഹോപ് ഓഫ് വിന്റേജ് യാത്ര ; കിടിലന്‍ വൈബ് ഒരുക്കി MTC
  • “തണുത്ത ഭൂഖണ്ഡം പുകയുന്നു?”ലോകാവസാനത്തിന്റെ ഹിമാനി
  • ഉത്തരേന്ത്യയിൽ കൊടുംതണുപ്പ്; ഹരിയാനയിൽ സ്കൂൾ അവധി നീട്ടി, യുപിയിലും പഞ്ചാബിലും നിയന്ത്രണം
  • ഉന്നം തെറ്റിയില്ല, ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ആക്രമണം കനത്തത്, കോംപ്ലക്സ് പൂർണമായി നശിച്ചു, കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം തകർന്ന് തരിപ്പണമായി, ഒരാൾക്കു ഇരിക്കാനുള്ള ഇരിപ്പിടം പോലും ബാക്കിവച്ചില്ല!! ചെെന സഹായങ്ങൾ ചെയ്തു, ഇന്ത്യയ്ക്കെതിരെ ഉപയോ​ഗുച്ചതിൽ ചൈനീസ് ആയുധങ്ങളും- സ്ഥിരീകരിച്ച് ലെഷ്കറെ തോയ്ബ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ്

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.