തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാമത്സരത്തിൽ 1008 പോയിൻ്റുമായി തൃശൂർ ജില്ല ഒന്നാമതെത്തി സ്വർണക്കപ്പ് കരസ്റ്റമാക്കി. കാൽ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല ഈ നേട്ടം കൈവരിക്കുന്നത്. 1999 കൊല്ലം കലോത്സവത്തിലാണ് തൃശൂർ അവസാനമായി സ്വർണകപ്പ് നേടിയത്.
കലോത്സവത്തിൽ പാലക്കാട് ജില്ല രണ്ടാമതെത്തി. 1007 പോയിൻ്റാണ് പാലക്കാട് നേടിയത്. മൂന്നാമത് കണ്ണൂരുമെത്തി.