മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന “വൗ മോം “ പരിപാടിയുടെ ഉദ്ഘാടന കർമ്മം ജനുവരി 9 ന് മുൻ എംഎൽഎയും, ഔഷധി ചെയർപേഴ്സനുമായ ശ്രീമതി ശോഭന ജോർജ് നിർവഹിച്ചു. മോഹിനി തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ,വനിത വേദി സെക്രട്ടറി ജയ രവികുമാർ, വിജിന സന്തോഷ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടിയോടൊപ്പം, “വൗ മോം” മത്സരാർഥികൾ പരിചയപ്പെടുത്തുകയും, ചെയ്തു. ടാലൻ്റ് ഡേ, സിനിമാറ്റിക്ക് ഡാൻസ് റൗണ്ട്, ഫാമിലി ഡേ,മദർ ആൻ്റ് ചൈൽഡ് കോൺവർസേഷൻ, ഫാഷൻ റൗണ്ട്,ക്വസ്റ്റനെയർ എന്നിവയാണ് മത്സരയിനങ്ങൾ. വിജയികളെ ചലച്ചിത്ര താരം ഗായത്രി അരുൺ കിരീടം അണിയിക്കും.









