Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ജയചന്ദ്രന് വേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ചത് 187 ഗാനങ്ങള്‍; വേറിട്ടുപോയത് തന്റെ അനുജനാണെന്ന് തമ്പി

by News Desk
January 11, 2025
in ENTERTAINMENT
ജയചന്ദ്രന്-വേണ്ടി-ശ്രീകുമാരന്‍തമ്പി-രചിച്ചത്-187-ഗാനങ്ങള്‍;-വേറിട്ടുപോയത്-തന്റെ-അനുജനാണെന്ന്-തമ്പി

ജയചന്ദ്രന് വേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ചത് 187 ഗാനങ്ങള്‍; വേറിട്ടുപോയത് തന്റെ അനുജനാണെന്ന് തമ്പി

തിരുവനന്തപുരം: ജയചന്ദ്രന് വേണ്ടി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ രചിച്ച ശ്രീകുമാരന്‍തമ്പിയ്‌ക്ക് ഉള്ളില്‍ നിറയുന്ന സങ്കടക്കടല്‍ അടക്കാനാവാതെ പറയുന്നു:”വേറിട്ട് പോയത് എന്റെ അനുജനാണ്.” കപടനാട്യങ്ങളെ വെറുക്കുന്ന ശ്രീകുമാരന്‍ തമ്പിയ്‌ക്ക് നിര്‍മ്മല ഹൃദയനായ ജയചന്ദ്രന്‍ എന്നും ഹൃദയത്തില്‍ പെയ്തിറങ്ങിയ കുളിരോ‍ര്‍മ്മയാണ്. ശ്രീകുമാരന്‍തമ്പി ജയചന്ദ്രന് വേണ്ടി ഏകദേശം 187 ഗാനങ്ങള്‍ രചിച്ചു.

“താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ജയചന്ദ്രന്‍ തന്റെ സഹോദരിയുടെ വിവാഹത്തിന് വീട്ടില്‍ വന്ന് പാടിയിട്ടുണ്ട്. ഞങ്ങള്‍ പരിചയപ്പെട്ടിട്ട് മൂന്നാം മാസത്തിലാണ് എന്റെ അനുജത്തിയുടെ വിവാഹം. അന്ന് ജയചന്ദ്രന്‍ പറഞ്ഞു. ഞാന്‍ വന്ന് പാട്ട് പാടാം. അന്ന് ഞാന്‍ അറിയപ്പെട്ടുതുടങ്ങിയിട്ടില്ല. കല്യാണത്തിന് ദക്ഷിണാമൂര്‍ത്തിയുടെ സംഗീതക്കച്ചേരിയും ജയചന്ദ്രന്റെ പാട്ടും ഉണ്ടായിരുന്നു. അനുജന് തുല്യനായ ജയചന്ദ്രന്‍ വിടപറഞ്ഞ ദുഖം എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്നറിയുന്നില്ല. “- ശ്രീകുമാരന്‍തമ്പി പറയുന്നു.

“സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ക്ലാസിക്കലും സെമിക്ലാസിക്കലും നന്നായി ജയചന്ദ്രന്‍ പാടും. സഹഗായകരെപ്പറ്റി നല്ല വാക്കുകള്‍ പറയുന്ന ഇങ്ങിനെ ഒരു ഗായകനെ വേറെ കണ്ടിട്ടില്ല. “- ശ്രീകുമാരന്‍തമ്പി പറയുന്നു.

“ജയചന്ദ്രന്‍ സ്നേഹിച്ചത് സംഗീതത്തെയാണ്. എല്ലാ സംഗീതജ്ഞരേയും അദ്ദേഹം സ്നേഹിച്ചു. അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നാല്‍ വിവിധ ഭാഷകളിലെ ഗായകരെക്കുറിച്ചി അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കും. പല ഭാഷകളിലുള്ള പാട്ടുകള്‍ അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. അത് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “- ശ്രീകുമാരന്‍തമ്പി പറയുന്നു.

“ഭാവമാണ് ജയചന്ദ്രന്റെ ആലാപനത്തിലെ പ്രത്യേകത. ഓരോ വാക്കുകള്‍ക്കും ജയചന്ദ്രന്‍ നല്‍കുന്ന സ്ട്രെസ് ഭയങ്കരമാണ്. എന്നേക്കാള്‍ നാല് വയസ്സിന് ഇളയതാണ് ജയചന്ദ്രന്‍. ഞങ്ങളുടെ രണ്ടുപേരുടെയും പാട്ടുകള്‍ ഒരേ സമയത്ത് പുറത്തുവന്നു. മലയാളഭാഷതന്‍ മാദകഭംഗി നിന്‍ മലര്‍മന്ദഹാസമായി…, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്‍പം, രാജീവനയനേ നീയുറങ്ങു, രാഗവിലോലേ നീയുറങ്ങൂ…
തുടങ്ങി എത്രയെത്ര ഗാനങ്ങള്‍. 58 വര്‍ഷമായി ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം. എന്റെ അനുജന്‍ മരിച്ചിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു”- ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ട് ശ്രീകുമാരന്‍ തമ്പി പറയുന്നു.

ശ്രീകുമാരന്‍തമ്പി വിവിധ സിനിമകള്‍ക്കായി രചിച്ച ഏകദേശം 187 പാട്ടുകള്‍ പി.ജയചന്ദ്രന്‍ എന്ന ഗായകന്‍ ആലപിച്ചിട്ടുണ്ട്. യദുകുലരതിദേവനെവിടെ, നിന്‍പദങ്ങളില്‍ നൃത്തമാടിടും, കാളി ഭദ്രകാളി, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, പഞ്ചവടിയിലേ മായാസീതയോ, നിന്‍ മണിയറയിലെ, അറബിക്കടലിളകി വരുന്നു ആകാശപൊന്ന് വരുന്നൂj, സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം, മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം, മുത്തുകിലുങ്ങീ, മണിമുത്തുകിലുങ്ങീ , നന്ത്യാര്‍വട്ട പൂചിരിച്ചൂ തുടങ്ങി എത്രയോ എത്രയോ ഗാനങ്ങള്‍ പി.ജയചന്ദ്രന്റെ ശബ്ദത്തില്‍ അനശ്വരമായി മലയാളി ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു.

ജയചന്ദ്രന്‍ അനശ്വരമാക്കിയ ശ്രീകുമാരന്‍തമ്പി രചിച്ച 20 അനശ്വരഗാനങ്ങള്‍:

1.മലയാളഭാഷതന്‍ മാദകഭംഗി നിന്‍ മലര്‍മന്ദഹാസമായി..

2.ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്‍പം

3.രാജീവനയനേ നീയുറങ്ങു, രാഗവിലോലേ നീയുറങ്ങൂ

4.യദുകുലരതിദേവനെവിടെ

5. നിന്‍പദങ്ങളില്‍ നൃത്തമാടിടും

6.കാളി ഭദ്രകാളി

7.തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു

8.പഞ്ചവടിയിലേ മായാസീതയോ

9.നിന്‍ മണിയറയിലെ

10.അറബിക്കടലിളകി വരുന്നു ആകാശപൊന്ന് വരുന്നൂ

11.സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം

12.മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം

13.മുത്തുകിലുങ്ങീ, മണിമുത്തുകിലുങ്ങീ

14.നന്ത്യാര്‍വട്ട പൂചിരിച്ചൂ

15.കാമിനീ

16.മല്ലികപ്പൂവിന്‍ മധുരഗന്ധം

17. തരിവളകള്‍ ചേര്‍ന്നുകിലുങ്ങി താമരയിതള്‍ മിഴികള്‍ കിലൂങ്ങീ

18.തുറുപ്പുഗുലാനിറക്കി വിടെന്റെ ചേട്ടാ

19.ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു

20.തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
കഴക്കൂട്ടം-കാരോട്-ബൈപ്പാസില്‍-ഓടിക്കൊണ്ടിരുന്ന-ടൂറിസ്റ്റ്-ബസിന്-തീപിടിച്ചു

കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

അല്‍-മുക്താദിര്-ഗ്രൂപ്പില്‍-വെട്ടിപ്പ്-കണ്ടെത്തിയതായി-റിപ്പോര്‍ട്ട്

അല്‍ മുക്താദിര് ഗ്രൂപ്പില്‍ വെട്ടിപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്

കേരളത്തില്‍-2-ദിവസം-താപനില-ഉയരാന്‍-സാധ്യത,-ജാഗ്രതാ-നിര്‍ദേശം

കേരളത്തില്‍ 2 ദിവസം താപനില ഉയരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം
  • കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ, ദര്‍ശനത്തിന് നിയന്ത്രണം
  • മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.