Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കോയാ കോളിംഗ്; വ്യത്യസ്തമായ ഒരു സംവാദം

by News Desk
January 13, 2025
in KERALA
കോയാ-കോളിംഗ്;-വ്യത്യസ്തമായ-ഒരു-സംവാദം

കോയാ കോളിംഗ്; വ്യത്യസ്തമായ ഒരു സംവാദം

സൗമ്യവും കുറിക്കു കൊള്ളുന്നതുമായ ഒരു സംവാദ ശൈലി കൊണ്ട് സ്വതന്ത്ര ചിന്തകര്‍ക്കിടയില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നയാളാണ് ആരിഫ് ഹുസൈന്‍. സാധാരണയായി തങ്ങളുടെ വാദങ്ങള്‍ സ്ഥാപിയ്‌ക്കാന്‍ വളരെ വൈകാരികവും രൂക്ഷവുമായി പ്രതികരിക്കുന്നവരാണ് പൊതുവേദികളില്‍ കാണാറുള്ള പല സംവാദകരും. എന്നാല്‍ ആരിഫിനെ ഏതവസരത്തിലും സൗമ്യനായിട്ടാണ് കാണാന്‍ കഴിയുക. കൃത്യമായ യുക്തിയുടേയും, റഫറന്‍സുകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ എല്ലാ വാദമുഖങ്ങളും മുന്നോട്ടു വയ്‌ക്കാറുള്ളത്. പൊള്ളയായ വാചക കസര്‍ത്തുകള്‍ ഇല്ല. താന്‍ പറയുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ട്. അതുകൊണ്ട് സംവാദങ്ങളില്‍ കോലാഹലങ്ങള്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കാറില്ല. പകരം എതിരാളിയില്‍ നിന്ന് തൃപ്തികരമായ ഉത്തരം കിട്ടുന്നതുവരെ അദ്ദേഹം തന്റെ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കും. എതിരാളി ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് ആരിഫിന്റെ യുക്തി ബോദ്ധ്യപ്പെടും.

“കോയാ കോളിംഗ്” (#arifhussain #koyacalling) എന്ന വ്യത്യസ്ഥമായ പേരില്‍ അദ്ദേഹം നടത്തുന്ന യു ട്യൂബ് ചാനല്‍ ശ്രദ്ധിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഇസ്ലാമിക ആശയങ്ങളെ കുറിച്ചുള്ള സംവാദം ആണ് ചാനലിന്റെ വിഷയം. മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജിഹാദി തീവ്രവാദം, ലവ് ജിഹാദ്, വര്‍ഗ്ഗീയ രാഷ്‌ട്രീയ ഇടപെടലുകള്‍, പൊതുജീവിതത്തിലെ മതവല്‍ക്കരണം ഇതൊക്കെയാണ് ഇത്തരമൊരു പ്രമേയം തെരഞ്ഞെടുക്കാന്‍ ആരിഫിനെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംവാദങ്ങള്‍ കേട്ടിട്ടുള്ളവര്‍ക്ക് അതറിയാം. ഒരിക്കല്‍ മതവിശ്വാസി ആയിരിക്കുകയും പിന്നീട് മാറി ചിന്തിച്ച് മതം വിടുകയും ചെയ്ത വ്യക്തിയാണ് ആരിഫ്. അതുകൊണ്ടു തന്നെ ഇന്ന് മലയാളി സമൂഹം ഉറക്കെ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടകളെ ആധികാരികതയോടെ വെല്ലുവിളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. പലപ്പോഴും ഒരല്‍പ്പം ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആയിരിക്കും അതെന്നു മാത്രം.

തന്റെ വിമര്‍ശനങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെയല്ല, മറിച്ച് ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആണെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മതത്തിന്റെ മറ പിടിച്ചു വരുന്ന ലവ് ജിഹാദ്, ശരിയത്ത്, ചേലാ കര്‍മ്മം, പര്‍ദ്ദ തുടങ്ങിയവയിലെ തിന്മകളും അന്ധവിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്ന് അദ്ദേഹം കരുതുന്നു. ആരിഫിന്റെ വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന ഒരു ഉദാഹരണമാണ് “ലവ്ജിഹാദ് എങ്ങനെ തടയാം…?” എന്ന തലക്കെട്ടോടെ പുറത്തുവന്ന ഈ എപ്പിസോഡ്. കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിയെ അനുകരിച്ചു കൊണ്ട് “കോന്‍ ബനേഗാ കോയാപതി” എന്നൊരു തമാശയും അദ്ദേഹം ഇതില്‍ കാണിക്കുന്നുണ്ട്. ആക്ഷേപ ഹാസ്യത്തിലൂടെ അനുവാചകരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും സഹിഷ്ണുതയും ജനാധിപത്യ ബോധവും സംവാദ സംസ്ക്കാരവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു ഈ പരിപാടി. ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചിട്ടും മതം മാറാതെയും, പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടും, കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതു വരെ മതത്തിന്റെ സ്വാധീനം വേണ്ട എന്ന ഉറച്ച തീരുമാനത്തോടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടാതെ ജീവിക്കുന്ന ഒരു ഹിന്ദു പെണ്‍കുട്ടിയുമായുള്ള സംവാദമാണ് ഈ എപ്പിസോഡില്‍.

https://www.youtube.com/watch?v=8_UmzKOI2cU

NB: പ്രണയത്തില്‍ പെട്ട് അന്യമതസ്ഥനെ വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടികളില്‍ ആയിരങ്ങളില്‍ ഒന്നിന് മാത്രമേ ഇതുപോലെ ജിഹാദിസത്തിന് കീഴ്പ്പെടാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ എന്നകാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

ShareSendTweet

Related Posts

പാര്‍ട്ടിക്കുള്ളില്‍-പോരാട്ടം-നടത്തിയിട്ടും-ഫലമുണ്ടായില്ല,-തനിക്ക്-പറയാനുള്ളതെല്ലാം-തന്റെ-പുസ്തകം-പറയും,-‘നേതൃത്വത്തെ-അണികൾ-തിരുത്തണം’…-വി-കുഞ്ഞികൃഷ്ണന്റെ-പുസ്തക-പ്രകാശനം-29ന്
KERALA

പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം 29ന്

January 26, 2026
ബൈക്കുകള്‍-കൂട്ടിയിടിച്ച്-തീ-പിടിച്ചു,-പൊള്ളലേറ്റ്-രണ്ട്-പേര്‍ക്ക്-ദാരുണാന്ത്യം,-രണ്ട്-പേര്‍-ഗുരുതരാവസ്ഥയില്‍
KERALA

ബൈക്കുകള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു, പൊള്ളലേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

January 26, 2026
കടക്കെണിയില്‍-നിന്നും-രക്ഷപ്പെടാന്‍-കൃഷ്ണപ്രിയയുടെ-സ്വത്ത്-വില്‍ക്കാന്‍-ശ്രമിച്ചു,-സമ്മതിക്കാതെ-വന്നപ്പോള്‍-ക്രൂരമായ-മര്‍ദനം,-ഷിജിലിനെതിരെ-ഗാര്‍ഹിക-പീഡന-കുറ്റവും,-നേരത്തെയും-നിരവധി-പൊലീസ്-കേസുകള്‍
KERALA

കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ കൃഷ്ണപ്രിയയുടെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചു, സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായ മര്‍ദനം, ഷിജിലിനെതിരെ ഗാര്‍ഹിക പീഡന കുറ്റവും, നേരത്തെയും നിരവധി പൊലീസ് കേസുകള്‍

January 26, 2026
16-കാരനെ-ഫോണിൽ-വിളിച്ചുവരുത്തി,-പിന്നാലെ-ഒരു-സംഘം-വിദ്യാർഥികളുടെ-നേതൃത്വത്തിൽ-ക്രൂര-മർദനം,-വടികൊണ്ട്-മുഖത്തും-തലയിലും-പുറത്തും-അടി!!-വിദ്യാർഥിയെ-കൊണ്ട്-മറ്റൊരു-വിദ്യാർഥിയുടെ-കാലുപിടിച്ച്-മാപ്പു-പറയിപ്പിക്കുന്ന-ദൃശ്യങ്ങളും-പുറത്ത്
KERALA

16 കാരനെ ഫോണിൽ വിളിച്ചുവരുത്തി, പിന്നാലെ ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രൂര മർദനം, വടികൊണ്ട് മുഖത്തും തലയിലും പുറത്തും അടി!! വിദ്യാർഥിയെ കൊണ്ട് മറ്റൊരു വിദ്യാർഥിയുടെ കാലുപിടിച്ച് മാപ്പു പറയിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്

January 26, 2026
പത്മാ-പുരസ്കാരങ്ങളിൽ-കേരളത്തിന്-അഭിമാന-നിമിഷം,-വിഎസ്-അച്യുതാനന്ദനും-മുൻ-ജസ്റ്റിസ്-കെടി-തോമസിനും-പി.-നാരായണനും-പത്മവിഭൂഷൺ!!-മമ്മൂട്ടിക്കും-വെള്ളാപ്പള്ളിക്കും-പത്മഭൂഷൻ!!-കുടുംബത്തിന്-വലിയ-സന്തോഷം,-അച്ഛൻ-സ്വാതന്ത്ര്യസമരത്തിൽ-പങ്കെടുത്ത്-രാഷ്ട്രീയത്തിൽ-വന്നയാളാണ്,-രാജ്യത്തിനു-വേണ്ടി-ജീവിച്ച-വ്യക്തിയാണ്-വിഎസിന്റെ-മകൻ
KERALA

പത്മാ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാന നിമിഷം, വി.എസ്. അച്യുതാനന്ദനും മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും പത്മവിഭൂഷൺ!! മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൻ!! കുടുംബത്തിന് വലിയ സന്തോഷം, അച്ഛൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയത്തിൽ വന്നയാളാണ്, രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്- വിഎസിന്റെ മകൻ

January 25, 2026
തവനൂരിൽ-ഒരു-പാലം-നിർമിക്കുന്നതിനെതിരെ-കോടതിയിൽ-പോയ-ആളാണ്-ഇ-ശ്രീധരൻ,-റെയിൽവേ-ചുമതലയുള്ള-മന്ത്രിയെന്ന-നിലയിൽ-അതിവേഗ-റെയിൽ-പദ്ധതിയുമായി-ബന്ധപ്പെട്ട-ഫയലുകളൊന്നും-എനിക്കു-വന്നിട്ടില്ല!!-കേരളത്തിന്-ഗുണകരമാകുന്ന-ഏത്-പദ്ധതിയും-ഇരുകൈയും-നീട്ടി-സ്വീകരിക്കുക-എന്നതാണ്-ഞങ്ങളുടെ-നിലപാട്-മന്ത്രി-വി.-അബ്ദുറഹിമാൻ
KERALA

തവനൂരിൽ ഒരു പാലം നിർമിക്കുന്നതിനെതിരെ കോടതിയിൽ പോയ ആളാണ് ഇ. ശ്രീധരൻ, റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും എനിക്കു വന്നിട്ടില്ല!! കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്- മന്ത്രി വി. അബ്ദുറഹിമാൻ

January 25, 2026
Next Post
ജനുവരി-15ലെ-യുജിസി-നെറ്റ്-പരീക്ഷ-തീയതി-മാറ്റി

ജനുവരി 15ലെ യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അസ്ലമിന് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അസ്ലമിന് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി.

രാഹുൽ-ഈശ്വറിന്-തിരിച്ചടി;-ഹണി-റോസിന്റെ-പരാതിയിൽ-അറസ്റ്റ്-തടയണമെന്ന-ആവശ്യം-ഹൈക്കോടതി-നിരസിച്ചു

രാഹുൽ ഈശ്വറിന് തിരിച്ചടി; ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം 29ന്
  • ബൈക്കുകള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു, പൊള്ളലേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
  • കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ കൃഷ്ണപ്രിയയുടെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചു, സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായ മര്‍ദനം, ഷിജിലിനെതിരെ ഗാര്‍ഹിക പീഡന കുറ്റവും, നേരത്തെയും നിരവധി പൊലീസ് കേസുകള്‍
  • 16 കാരനെ ഫോണിൽ വിളിച്ചുവരുത്തി, പിന്നാലെ ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രൂര മർദനം, വടികൊണ്ട് മുഖത്തും തലയിലും പുറത്തും അടി!! വിദ്യാർഥിയെ കൊണ്ട് മറ്റൊരു വിദ്യാർഥിയുടെ കാലുപിടിച്ച് മാപ്പു പറയിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്
  • ഇന്നത്തെ രാശിഫലം: 2026 ജനുവരി 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.