മനാമ: തന്റെ സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അഹമ്മദിന് പ്രവാസി ലീഗൽ സൽ ബഹ്റിന് ചാപ്റ്റർ ഊഷ്മളമായ യാത്രയയപ്പ് നൽകി.
അദ്ലിയയിലെ ഇന്ത്യൻ ദർബാർ റസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗവർണിങ് കൗൺസിൽ മെമ്പർമാരെ കൂടാതെ ബഹറിൻ എംപി ഹസൻ ബുഖാമാസ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിംഗ്, അദ്ദേഹത്തിന്റെ പത്നി വന്ദന സിംഗ് എന്നിവരും സന്നിഹിതരായിരുന്നു.
പി എൽ സി ഗവർണിങ്ങ് കൗൺസിൽ മെമ്പർ സുഷ്മ ഗുപ്ത സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സുധീർ തിരുനലത്ത് അധ്യക്ഷത വഹിച്ചു. പി എൽ സി ജനറൽ സെക്രട്ടറി റിതിൻ രാജ്, സീനിയർ മെമ്പർമാരായ രാജി ഉണ്ണികൃഷ്ണൻ, രമൺ പ്രീത് സിംഗ് എന്നിവർ സംസാരിച്ചു. പ്രവാസി ലീഗൽ സെൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ഇജാസ് അഹമ്മദ് നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന അത്താഴ വിരുന്നിൽ അതിഥികളും ഗവർണർ കൗൺസിൽ മെമ്പർമാരും പങ്കെടുത്തു