Tuesday, July 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ധീരജവാന്മാര്‍ക്ക് സ്‌നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

by News Desk
January 17, 2025
in KERALA
ധീരജവാന്മാര്‍ക്ക് സ്‌നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: സ്വന്തമായി തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ രാജ്യത്തിന്റെ കാവല്‍പടയാളികള്‍ക്ക് സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഇന്ത്യന്‍ കരസേനാ ദിനത്തോടനുബന്ധിച്ച് പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തിയാണ് ഭിന്നശേഷിക്കാര്‍ വരച്ചും ഡിസൈന്‍ ചെയ്തുമൊക്കെ തയ്യാറാക്കിയ നൂറുകണക്കിന് കാര്‍ഡുകള്‍ ജവാന്മാര്‍ക്ക് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ദിവസം രാവിലെ ക്യാമ്പിലെത്തിയ കുട്ടികളെ ഗാര്‍ഡ് ഓഫ് ഓണര്‍ ചെയ്താണ് സ്വീകരിച്ചത്. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഗാര്‍ഡിലെത്തിയ കുട്ടികള്‍ക്ക് ആയുധപരിചയം നടത്തി. ആര്‍മി ഉപയോഗിക്കുന്ന ആയുധങ്ങള്‍ കുട്ടികള്‍ക്ക് തൊട്ടുനോക്കുന്നതിനുള്ള അവസരം നല്‍കുക മാത്രമല്ല അവ ഉപയോഗിക്കുന്നവിധവുമൊക്കെ ലളിതമായി സുബേദാര്‍ രാജീവ്.ജിയുടെ നേതൃത്വത്തില്‍ വിവരിച്ചു. തുടര്‍ന്ന് വാര്‍മെമ്മോറിയല്‍ പോയിന്റില്‍ കുട്ടികള്‍ വീരമൃത്യുവരിച്ച വീര ജവാന്മാര്‍ക്ക് പുഷ്പചക്രം സമര്‍പ്പിച്ചു. പി.ടി ഗ്രൗണ്ടിലെ പരിശീലന രീതികള്‍, വെടിയുതിര്‍ക്കല്‍, നീന്തല്‍പ്രകടനങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായിരുന്നു. ഓരോ പ്രകടനങ്ങള്‍ക്കൊടുവില്‍ കരഘോഷമുതിര്‍ത്താണ് സെന്ററിലെ കുട്ടികള്‍ അവരുടെ ആഹ്ലാദം അറിയിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ കുട്ടികള്‍ ജവാന്മാര്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചു. സന്ദേസേ ആത്തേ ഹേ… എന്ന ബോര്‍ഡര്‍ മൂവിയിലെ ഗാനവും ഇന്ദ്രജാലാവതരണവും സൈനികരുടെ മനംകവര്‍ന്നു.

ഡിഫറന്റ് ആര്‍ട് സെന്ററിലെ പ്രതിഭകള്‍ നല്‍കിയ ആശംസാകാര്‍ഡുകളും അവതരിപ്പിച്ച കലാപരിപാടികളും ഏറെ ഹൃദ്യമായിരുന്നുവെന്നും ആര്‍മി ദിനത്തില്‍ ലഭിച്ച വലിയൊരു സമ്മാനമാണിതെന്നും ബ്രിഗേഡിയല്‍ അനുരാഗ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കേണല്‍ എ.കെ സിംഗ്, ക്യാപ്ടന്‍ ദുബേ അഭിഷേക് വിനോദ്, ലെഫ്റ്റനന്റ് കേണല്‍ അരുണ്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും ഡിഫറന്റ് ആര്‍ട് സെന്ററിനും ആര്‍മി പ്രത്യേക മെമെന്റോകള്‍ സമ്മാനിച്ചു.
ഡിഫറന്റ് ആര്‍ട് സെന്ററിലെ നൂറില്‍പ്പരം കുട്ടികളാണ് ക്യാമ്പിലെത്തിയത്. ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, ഡി.എ.സി അദ്ധ്യാപകര്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് സ്‌നേഹവിരുന്നും നല്‍കിയാണ് മടക്കിയയച്ചത്.

ShareSendTweet

Related Posts

ദുരന്ത-നിവാരണത്തിന്-സംസ്ഥാനതല-സന്നദ്ധസേന-പരിശീലനം-അത്യാവശ്യം:-ആഗോള-വിദഗ്ദ്ധരുടെ-ശില്പശാല
KERALA

ദുരന്ത നിവാരണത്തിന് സംസ്ഥാനതല സന്നദ്ധസേന പരിശീലനം അത്യാവശ്യം: ആഗോള വിദഗ്ദ്ധരുടെ ശില്പശാല

July 15, 2025
ആരുമായും-ചർച്ചയ്ക്ക്-തയ്യാർ,-എടുത്ത-തീരുമാനത്തിൽ-നിന്ന്-പിന്നോട്ടില്ല!!-സ്കൂൾ-സമയ-മാറ്റത്തിൽ-തീരുമാനമെടുത്തത്-ഹൈക്കോടതി-നിർദേശപ്രകാരം,-സ്‌കൂളുകളിൽ-കാല്-കഴുകൽ-മെന്റൽ-ഹരാസ്‌മെന്റിന്റെ-പരിധിയിൽ-വരും,-കുറ്റക്കാർ-ശിക്ഷാ-നടപടികൾ-നേരിടണം-മന്ത്രി-വി-ശിവൻകുട്ടി
KERALA

ആരുമായും ചർച്ചയ്ക്ക് തയ്യാർ, എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല!! സ്കൂൾ സമയ മാറ്റത്തിൽ തീരുമാനമെടുത്തത് ഹൈക്കോടതി നിർദേശപ്രകാരം, സ്‌കൂളുകളിൽ കാല് കഴുകൽ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ വരും, കുറ്റക്കാർ ശിക്ഷാ നടപടികൾ നേരിടണം- മന്ത്രി വി ശിവൻകുട്ടി

July 15, 2025
കുഞ്ഞിന്റെ-മൃതദേഹം-ഷാർജയിൽ-സംസ്കരിക്കണമെന്ന-വാശിയിൽ-നിധീഷ്,-ചൊവ്വാഴ്ച-വൈകീട്ട്-തന്നെ-സംസ്‌കരിക്കും!!-അവരെ-ജനിച്ച-മണ്ണിൽ-സംസ്‌കരിക്കണം,-അത്-നിധീഷിന്റെ-വീട്ടിലായാലും-കുഴപ്പമില്ല,-ഇന്ത്യൻ-കോൺസുലേറ്റ്-ഇടപെടണം-ഷൈലജ
KERALA

കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന വാശിയിൽ നിധീഷ്, ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കും!! അവരെ ജനിച്ച മണ്ണിൽ സംസ്‌കരിക്കണം, അത് നിധീഷിന്റെ വീട്ടിലായാലും കുഴപ്പമില്ല, ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണം- ഷൈലജ

July 15, 2025
അപ്പൻ-തുടങ്ങിയ-ദൗത്യം-പൂർത്തിയാക്കാൻ-മകൻ-ഇറങ്ങി!!-വിഷയത്തിൽ-ഇടപെടണമെന്ന്-ആവശ്യപ്പെട്ടത്-ചാണ്ടി-ഉമ്മൻ,-ഒരുമനുഷ്യൻ-എന്ന-നിലയ്ക്ക്-എന്നെക്കൊണ്ട്-കഴിയുന്നത്-ചെയ്യുന്നു,-ഇസ്ലാം-മനുഷ്യത്വത്തിന്-പ്രധാന്യം-കൽപ്പിക്കുന്ന-മതം-കാന്തപുരം
KERALA

അപ്പൻ തുടങ്ങിയ ദൗത്യം പൂർത്തിയാക്കാൻ മകൻ ഇറങ്ങി!! വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടത് ചാണ്ടി ഉമ്മൻ, ഒരുമനുഷ്യൻ എന്ന നിലയ്ക്ക് എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുന്നു, ഇസ്ലാം മനുഷ്യത്വത്തിന് പ്രധാന്യം കൽപ്പിക്കുന്ന മതം- കാന്തപുരം

July 15, 2025
തുമ്പായത്-35-ലക്ഷം-രൂപ-തന്നാൽ-എല്ലാം-സെറ്റിലാകുമോ-എന്ന-ചോദ്യം!!-പന്തീരങ്കാവ്-കവർച്ചാ-കേസിൽ-ഒന്നാം-പ്രതിയുടെ-ഭാര്യക്കും-പങ്ക്,-പണം-കാണിച്ചുകൊടുക്കാതിരിക്കാൻ-പഠിച്ച-പണി-18ഉം-പയറ്റി,-40-ലക്ഷം-രൂപയുടെ-സ്വർണം-ബാങ്കിൽ-ഉണ്ടെന്നു-വിശ്വസിപ്പിക്കാൻ-രേഖകളുണ്ടാക്കി
KERALA

തുമ്പായത് 35 ലക്ഷം രൂപ തന്നാൽ എല്ലാം സെറ്റിലാകുമോ എന്ന ചോദ്യം!! പന്തീരങ്കാവ് കവർച്ചാ കേസിൽ ഒന്നാം പ്രതിയുടെ ഭാര്യക്കും പങ്ക്, പണം കാണിച്ചുകൊടുക്കാതിരിക്കാൻ പഠിച്ച പണി 18ഉം പയറ്റി, 40 ലക്ഷം രൂപയുടെ സ്വർണം ബാങ്കിൽ ഉണ്ടെന്നു വിശ്വസിപ്പിക്കാൻ രേഖകളുണ്ടാക്കി

July 15, 2025
20,000-രൂപയ്ക്ക്-ഫ്ലാറ്റ്-വാടകക്കെടുത്ത്-ലഹരിമരുന്ന്-വിൽപ്പന,-കഞ്ചാവ്-കൃഷിക്കുള്ള-എല്ലാ-സജ്ജീകരണങ്ങളും-തയാർ!!-കൊച്ചിയിൽ-വൻ-ലഹരിമരുന്ന്-വേട്ട,-എംബിഎക്കാരിയടക്കം-നാലുപേർ-പിടിയിൽ,-ശുചിമുറിയിലെറിഞ്ഞ്-നശിപ്പിക്കാൻ-ശ്രമിച്ച-എംഡിഎംഎ-പിൽസ്-വീണ്ടെടുത്ത്-പോലീസ്
KERALA

20,000 രൂപയ്ക്ക് ഫ്ലാറ്റ് വാടകക്കെടുത്ത് ലഹരിമരുന്ന് വിൽപ്പന, കഞ്ചാവ് കൃഷിക്കുള്ള എല്ലാ സജ്ജീകരണങ്ങളും തയാർ!! കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട, എംബിഎക്കാരിയടക്കം നാലുപേർ പിടിയിൽ, ശുചിമുറിയിലെറിഞ്ഞ് നശിപ്പിക്കാൻ ശ്രമിച്ച എംഡിഎംഎ പിൽസ് വീണ്ടെടുത്ത് പോലീസ്

July 15, 2025
Next Post
സെക്രട്ടേറിയറ്റിന്-മുന്നില്‍-സ്‌റ്റേജ്-കെട്ടി-പ്രവര്‍ത്തകര്‍;-ബിനോയ്-വിശ്വത്തിന്റെ-ശകാരത്തിന്-പിന്നാലെ-നീക്കം-ചെയ്തു

സെക്രട്ടേറിയറ്റിന് മുന്നില്‍ സ്‌റ്റേജ് കെട്ടി പ്രവര്‍ത്തകര്‍; ബിനോയ് വിശ്വത്തിന്റെ ശകാരത്തിന് പിന്നാലെ നീക്കം ചെയ്തു

കുട്ടിയെ-ആക്രമിക്കാന്‍-ശ്രമിച്ച-കേസ്;-ശിശു-ക്ഷേമ-സമിതി-അംഗത്തെ-സ്ഥാനത്ത്്-നിന്ന്-നീക്കി

കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; ശിശു ക്ഷേമ സമിതി അംഗത്തെ സ്ഥാനത്ത്് നിന്ന് നീക്കി

പുല്‍പ്പള്ളി-ജനവാസ-മേഖലയിലിറങ്ങിയ-കടുവ-കൂട്ടിലായതിന്റെ-ആശ്വാസത്തില്‍-നാട്ടുകാര്‍

പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തില്‍ നാട്ടുകാര്‍

Recent Posts

  • ദുരന്ത നിവാരണത്തിന് സംസ്ഥാനതല സന്നദ്ധസേന പരിശീലനം അത്യാവശ്യം: ആഗോള വിദഗ്ദ്ധരുടെ ശില്പശാല
  • വ്യാപാര ചർച്ചയിൽ വീണ്ടും കല്ലുകടി; യു.എസിന്റെ പാൽ ‘നോൺ-വെജ്’, ഇറക്കുമതി പറ്റില്ലെന്ന് ഇന്ത്യ!
  • 25 കുട്ടികളുമായി പോയ സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു; സംഭവം തിരുവല്ലയിൽ
  • ആരുമായും ചർച്ചയ്ക്ക് തയ്യാർ, എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല!! സ്കൂൾ സമയ മാറ്റത്തിൽ തീരുമാനമെടുത്തത് ഹൈക്കോടതി നിർദേശപ്രകാരം, സ്‌കൂളുകളിൽ കാല് കഴുകൽ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ വരും, കുറ്റക്കാർ ശിക്ഷാ നടപടികൾ നേരിടണം- മന്ത്രി വി ശിവൻകുട്ടി
  • കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന വാശിയിൽ നിധീഷ്, ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കും!! അവരെ ജനിച്ച മണ്ണിൽ സംസ്‌കരിക്കണം, അത് നിധീഷിന്റെ വീട്ടിലായാലും കുഴപ്പമില്ല, ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണം- ഷൈലജ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.