Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

by News Desk
February 7, 2025
in ENTERTAINMENT
ആരായാലും-ഇറങ്ങിപ്പോകണമെന്ന്-ദാസേട്ടന്‍,-എന്നാ-പാട്ട്-എടുക്കണ്ട-പാക്കപ്പ്-എന്ന്-പ്രിയനും;-എംജി-ശ്രീകുമാര്‍

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

 

മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് പ്രിയദര്‍ശന്‍. മലയാള സിനിമ ഒരിക്കലും മറക്കില്ല പ്രിയദര്‍ശന്റെ സംഭാവനകള്‍. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും മുന്‍നിര സംവിധായകനായി സാന്നിധ്യമറിയിച്ച പ്രിയനെ തേടി ദേശീയ പുരസ്‌കാരമടക്കമെത്തിയിട്ടുണ്ട്. സിനിമാസ്വാദകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും ഫ്രെയ്മുകളും പ്രിയദര്‍ശന്‍ സമ്മാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ പാട്ടുകളും

ഇപ്പോഴിതാ പ്രിയദര്‍ശനും യേശുദാസും തമ്മില്‍ പിണക്കമുണ്ടെന്ന ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ഗായകന്‍ എംജി ശ്രീകുമാര്‍. തന്റെ യൂട്യുബ് ചാനലിലെ ഓര്‍മ്മകളിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. പ്രിയദര്‍ശനും യേശുദാസും തമ്മില്‍ പിണക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സത്യസന്ധമായി പറഞ്ഞാല്‍ ഒരു പ്രശ്‌നവുമില്ല. പക്ഷെ ഒരു തെറ്റിദ്ധാരണയുണ്ടായി. ചെപ്പ് എന്ന സിനിമയില്‍ പാടാന്‍ വേണ്ടി മദ്രാസില്‍ ദാസേട്ടന്‍ വന്നു. ദാസേട്ടന് ഒരു രീതിയുണ്ട്. വന്ന് കഴിഞ്ഞാല്‍ സംഗീത സംവിധായകനും മ്യൂസിക് ഡയറ്കടറും മാത്രമേ കാണാന്‍ പാടുള്ളൂ. വരികള്‍ എഴുതുന്നു. മ്യൂസിക് ഡയറ്കടര്‍ എല്ലാം പഠിപ്പിക്കുന്നു, ഓക്കെയാണെന്ന് പറഞ്ഞ ശേഷം വെള്ളം കുടിക്കും. ആ സമയത്താകും ആരെങ്കിലും വരുന്നതും ഫോട്ടോയെടുക്കുന്നതുമെല്ലാം

ഇതൊന്നും അറിയാതെ പ്രിയനും നിര്‍മ്മാതാവും ഒന്ന് രണ്ട് കൂട്ടുകാരും ഗാനരചയിതാവും എല്ലാവരും അവിടെ നിന്നു. അപ്പോള്‍ ദാസേട്ടന് ഒരു വീര്‍പ്പുമുട്ടലുണ്ടായി. എനിക്കും ഉണ്ടാകാറുണ്ട്. പാട്ട് എഴുതിയെടുത്ത് പഠിക്കുമ്പോള്‍ അതിന് ഇടയില്‍ ഒരാള്‍ നോക്കിയിരുന്നാല്‍ ബുദ്ധിമുട്ടാകും. വളരെ ചെറിയ സ്‌പേസാണ്. ഇടയ്‌ക്ക് മ്യൂസിക് ഡയറ്കടറോട് സംശയമൊക്കെ ചോദിക്കാനുണ്ടാകും. അതിനൊന്നും പറ്റിയെന്ന് വരില്ല.

അതോടെ ഇവിടെ ഇരിക്കുന്നവരെല്ലാം പുറത്ത് പോകണമെന്ന് ദാസേട്ടന്‍ പറഞ്ഞു. പ്രിയനെ ആദ്യമായിട്ടാണ് കാണുന്നത്. സംവിധായകന്‍ ആണെന്ന് ദാസേട്ടന് അറിയില്ലായിരുന്നു. പ്രിയന്‍ അവിടെ ഇരിക്കുകയും ബാക്കിയുള്ളവരെല്ലാം പോവുകയും ചെയ്തു. നിങ്ങളും പോകണമെന്ന് ദാസേട്ടന്‍ പറഞ്ഞു. ഇല്ല, ഞാന്‍ സംവിധായകന്‍ ആണെന്ന് പ്രിയന്‍ പറഞ്ഞു. ദാസേട്ടന്‍ ആണെങ്കില്‍ ഇറങ്ങിപ്പോകണമെന്ന് പറഞ്ഞു പോവുകയും ചെയ്തല്ലോ. സംവിധായകന്‍ ആയാലും ആരായാലും ഇപ്പോള്‍ ഞാന്‍ പാട്ട് പഠിക്കുകയാണെന്നും ഇറങ്ങിപ്പോകണമെന്നും ദാസേട്ടന്‍ പറഞ്ഞു

അതില്‍ പ്രിയന്‍ അപമാനിതനായി. പ്രിയന്‍ പുറത്ത് പോയി പാക്കപ്പ് പറഞ്ഞു. പാട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു. അങ്ങനൊരു സംഭവമുണ്ടായി. എന്നു കരുതി സ്ഥായിയായൊരു വിരോധവും പ്രിയന് ദാസേട്ടനോടും ദാസേട്ടന് പ്രിയനോടുമില്ല. അങ്ങനെയാണെങ്കില്‍ മേഘം എന്ന സിനിമയില്‍ ഞാനൊരു പാട്ട് പാടം എന്ന പാട്ടൊക്കെ പാഠിക്കുമോ? പ്രിയന്റെ ഹിന്ദിയടക്കമുള്ള സിനിമകളില്‍ ദാസേട്ടന്‍ പാടിയിട്ടുണ്ട് പിന്നീട്. ഇത്തിരി കിട്ടിയാല്‍ വലുതാക്കുന്നവരാണ് വലുതാക്കിയത്. അല്ലാതെ കാര്യമൊന്നുമില്ല” എന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.

അതേസമയം ദാസേട്ടന്‍ മറ്റുള്ളവരെ സിനിമയിലേക്ക് അടുപ്പിക്കാന്‍ സമ്മതിച്ചില്ലെന്ന കിംവദന്തിയേയും എംജി ശ്രീകുമാര്‍ തള്ളിപ്പറയുന്നുണ്ട്. ദാസേട്ടന്റെ വീട്ടിലായിരുന്നു ഞാന്‍. ദാസേട്ടനെ ചുറ്റിപ്പറ്റി ഒരുപാട് പോയിട്ടുണ്ട്. എനിക്ക് ഒരുപാട് ആഹാരം വാങ്ങിത്തന്നിട്ടുണ്ട്. ദാസേട്ടനൊപ്പം പാടിയിട്ടുമുണ്ട്. ദാസേട്ടന്‍ മനസാവാചാ കര്‍മനാ ആരുടേയും അവസരം ഇല്ലാതാക്കിയിട്ടില്ലെന്നും എംജി ശ്രീകുമാര്‍ പറയുന്നുണ്ട്.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
ഫിം​ഗർ-പ്രിന്റിൽ-ട്വിസ്റ്റ്;-സെയ്ഫിന്റെ-വീട്ടിൽ-നിന്ന്-ശേഖരിച്ച-19-വിരലടയാളങ്ങളിൽ-ഒന്നുപോലും-പ്രതിയുടെതല്ല;-ദുരൂഹത

ഫിം​ഗർ പ്രിന്റിൽ ട്വിസ്റ്റ്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ ഒന്നുപോലും പ്രതിയുടെതല്ല; ദുരൂഹത

പഞ്ചാരക്കൊല്ലിയിലെ-നരഭോജി-കടുവ-ചത്തനിലയിൽ;-സ്ഥിരീകരിച്ച്-വനംവകുപ്പ്,-ജഡത്തിൽ-പഴകിയതും-പുതിയതുമായ-മുറിവുകൾ

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ; സ്ഥിരീകരിച്ച് വനംവകുപ്പ്, ജഡത്തിൽ പഴകിയതും പുതിയതുമായ മുറിവുകൾ

പ്രശാന്ത്-ശിവൻ-പാലക്കാട്-ബിജെപി-ജില്ലാ-അധ്യക്ഷൻ;-വൻ-വരവേൽപ്പ്-നൽകി-പ്രവർത്തകർ

പ്രശാന്ത് ശിവൻ പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷൻ; വൻ വരവേൽപ്പ് നൽകി പ്രവർത്തകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ
  • വിമർശിച്ചാൽ പൗരത്വം ഇല്ല, റോസിക്കും ട്രംപിന്റെ ഭീഷണി: ‘ മനുഷ്യരാശിക്ക് ഭീഷണി, യുഎസ് പൗരത്വം റദ്ദാക്കുന്നത് ആലോചനയിൽ’
  • നിരോധിത പലസ്തീൻ സംഘടനയ്ക്ക് പിന്തുണ; ലണ്ടനിൽ 41 പേർ അറസ്റ്റിൽ, അറസ്റ്റിലായത് പ്രതിഷേധത്തിൽ പങ്കെടുത്തവർ
  • ഇന്ത്യൻ എംബസി കോൺസുലർ സംഘത്തിന്‍റെ വിസിറ്റ് തീയതികൾ പ്രഖ്യാപിച്ചു
  • കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.