Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

by News Desk
January 26, 2025
in ENTERTAINMENT
ദക്ഷിണാമൂര്‍ത്തി-സ്വാമിയെ-ഖരഹരപ്രിയന്‍-എന്ന്-വിളിക്കുന്നതെന്തുകൊണ്ട്?

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

തിരുവനന്തപുരം: സംഗീതത്തിന്റെ അടിത്തറ ഭക്തിയാണെന്നും ജപം കൊണ്ട് മാത്രമേ നാദത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും വിശ്വസിച്ചിരുന്ന സംഗീതജ്ഞനായിരുന്നു അന്തരിച്ച വി. ദക്ഷണിമൂര്‍ത്തി. സിനിമാസംഗീതത്തിന് നിര്‍ബന്ധമായും ഒരു രാഗത്തില്‍ തന്നെ ഒരുക്കണമെന്ന് നിര്‍ബന്ധമുള്ള വ്യക്തികൂടിയായിരുന്നു സ്വാമി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ദക്ഷിണാമൂര്‍ത്തി. സംഗീതത്തെ മാറ്റുവാന്‍ കാലത്തിന് കഴിയില്ലെന്നും രാഗവും താളവും പിഴച്ചാലും ഭക്തി പിഴയ്‌ക്കരുതെന്ന ശാഠ്യവും ദക്ഷിണാമൂര്‍ത്തിക്കുണ്ടായിരുന്നു.

ദക്ഷിണാമൂര്‍ത്തി സ്വാമി ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന രാഗമായിരുന്നു ഖരഹരപ്രിയ. മലയാളത്തില്‍ സംഗീതസംവിധായകരില്‍ ഖരഹരപ്രിയ എന്ന ഒരൊറ്റ രാഗത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ സൃഷ്ടിച്ചത് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. അതിനാലാണ് അദ്ദേഹത്തെ ഖരഹരപ്രിയന്‍ എന്ന് വിളിച്ചുപോന്നത്.

നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു രാഗമാണ് ഖരഹരപ്രിയ . ഹരൻ എന്നാൽ ശിവൻ, പ്രിയ എന്നാൽ ഇഷ്ടപ്പെട്ടത് അർത്ഥം കൂടി വരുന്നുണ്ട്. ശിവന് ഇഷ്ടപ്പെട്ടത്  എന്ന അര്‍ത്ഥത്തില്‍ ഹരപ്രിയ എന്നാണ് ഈ രാഗത്തിന്റെ ശരിയായ നാമമെന്നും 22 എന്ന സംഖ്യ ലഭിക്കാനായി ഖര എന്ന പദം കൂട്ടിച്ചേർത്തതാണെന്നും ഒരു അഭിപ്രായമുണ്ട്. എന്നാൽ ഖരഹരപ്രിയ എന്ന പദത്തിന് വേറെ ഒരു അര്‍ത്ഥവും പറയപ്പെടുന്നു. ഖരൻ എന്നത് ഒരു രാക്ഷസനും ഹരൻ എന്നാൽ നിഗ്രഹിക്കുന്നവൻ എന്നും അർത്ഥം കല്പിക്കുന്നു. ഖരനെ നിഗ്രഹിച്ച ശിവന് പ്രിയപ്പെട്ടത് എന്നര്‍ത്ഥം. ഹിന്ദുസ്ഥാനി സംഗീതത്തിലെ കാഫിഥാട്ട് ഈ രാഗത്തിന് തുല്യമാണ്.

14 സിനിമാഗാനങ്ങളാണ് ദക്ഷിണാമൂര്‍ത്തി ഖരഹരപ്രിയയില്‍ ചിട്ടപ്പെടുത്തിയത്. ദേവരാജന്‍ മാസ്റ്റര്‍ 10 ഗാനങ്ങളേ ഖരഹരപ്രിയയില്‍ ഒരുക്കിയിട്ടുള്ളൂ. (എം.കെ. അര്‍ജുനന്‍ മാസ്റ്ററും 12 പാട്ടുകളോളം ഖരഹരപ്രിയ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്). ക്ഷിണാമൂർത്തി സ്വാമിയുടെ ‘ഖരഹരപ്രിയ’ തീരെ ലളിതമാണ്. ഈ രാഗത്തെ തന്റെ കോമ്പോസിഷനിലൂടെ ഇത്രയേറെ പ്രചാരത്തിൽ കൊണ്ട് വന്നതും ദക്ഷിണാ മൂർത്തി സ്വാമി ആണ്.

കര്‍ണ്ണാടകസംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളില്‍ 22ാമത്തെ രാഗമാണ് ഖരഹരപ്രിയ.

സ്വാമിയുടെ ഖരഹരപ്രിയയിലെ ഗാനങ്ങൾ…..
1. ഉത്തരാ സ്വയംവരം കഥകളി കാണുവാൻ…..( ഡെയിഞ്ചർ ബിസ്‌കറ്റ് )
2. മനോഹരീ നിൻ മനോരഥത്തിൽ…..( ലോട്ടറി ടിക്കറ്റ് )
3. അശോക പൂർണ്ണിമ വിടരും വാനം…..( മറുനാട്ടിൽ ഒരു മലയാളി )
4. ചിരിയോ ചിരി ..ചിരിയോ ചിരി …… ( കടുവയെ പിടിച്ച കിടുവ ) പല്ലവി തുടങ്ങുന്നത് ‘കാനഡ’ രാഗത്തിൽ ആണ്.
5. സന്ധ്യക്കെന്തിനു സിന്ദൂരം …………( മായ )
6. ദേവവാഹിനി തീരഭൂമിയിൽ …….( നൃത്തശാല )
7. കാർകൂന്തൽ കെട്ടിനെന്തിനു… (ഉർവശി ഭാരതി )
8. പുലയനാർ മണിയമ്മ ……………( പ്രസാദം)
9. ചിത്ര ശിലാ പാളികൾ കൊണ്ടൊരു ( ബ്രഹ്മചാരി )
10. കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ…….( എഴുതാത്ത കഥ )
11. ഇലവംഗപൂവുകള്‍ (ഭക്തഹനുമാന്‍)
12. ചിരിയോ ചിരി (കടുവയെ പിടിച്ച കിടുവ)
ഖരഹരപ്രിയ രാഗം ഉള്‍പ്പെട്ട രാഗമാലികയില്‍ രണ്ട് പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്
13.ദേവവാഹിനി തീരഭൂമിയില്‍ (നൃത്തശാല)
14. കണ്ണനെ കണ്ടേന്‍ സഖി (ചിലമ്പൊലി)

ഒരേ രാഗത്തിലാണെങ്കിലും ഈ പാട്ടുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്നതാണ് അത്ഭുതം. ഒരു രാഗത്തിനുള്ളില്‍ തന്നെ ഒളിഞ്ഞുകിടക്കുന്ന ഭാവങ്ങള്‍ കണ്ടെത്തി സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് അതിന് കാരണം. ആ രാഗത്തിന്റെ തന്നെ ആരോഹണാവരോഹണപ്രയോഗങ്ങളിലെ വ്യത്യസ്തതകള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ദക്ഷിണാമൂര്‍ത്തിക്ക് 12 ഖരഹരപ്രിയഗാനങ്ങളും വ്യതിരിക്തമായ അനുഭവങ്ങളാക്കി മാറ്റാന്‍ കഴി‌ഞ്ഞത്.

ദക്ഷിണാ മൂർത്തി സ്വാമി ആണ് ദക്ഷിണാമൂര്‍ത്തിയുടെ എണ്ണം പറഞ്ഞ ഖരഹരപ്രിയഗാനങ്ങള്‍
ചിത്രശിലാപാളികള്‍

മറ്റൊരു എടുത്തുപറയേണ്ട ഗാനമാണ് ഉത്തരാസ്വയംവരം കഥകളി കാണുവാന്‍

മായ എന്ന സിനിമയിലെ സന്ധ്യക്കെന്തിനു സിന്ദൂരം എന്ന ഗാനമാണ് മറ്റൊന്ന്.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
‘ഫെബുവരി-15-മുതല്‍-നോട്ട്-നിരോധിക്കുന്നു’-എന്ന-പരസ്യം-പരസ്യമാണെന്ന്-മനസിലാക്കാതെ-വാര്‍ത്തയായി-വായിച്ച-അരുണ്‍കുമാറിന്-ട്രോള്‍

‘ഫെബുവരി 15 മുതല്‍ നോട്ട് നിരോധിക്കുന്നു’ എന്ന പരസ്യം പരസ്യമാണെന്ന് മനസിലാക്കാതെ വാര്‍ത്തയായി വായിച്ച അരുണ്‍കുമാറിന് ട്രോള്‍

കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കെഎംസിസി ബഹ്‌റൈൻ പെരിന്തൽമണ്ണ മണ്ഡലം സംഗമവും, കമ്മിറ്റി രൂപീകരണവും ജനുവരി 31 ന്

കെഎംസിസി ബഹ്‌റൈൻ പെരിന്തൽമണ്ണ മണ്ഡലം സംഗമവും, കമ്മിറ്റി രൂപീകരണവും ജനുവരി 31 ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂലൈ 13: ഇന്നത്തെ രാശിഫലം അറിയാം
  • നിപ ഭീതി പരത്തുന്നു; പെരിന്തൽമണ്ണയിൽ മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു
  • വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്
  • ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം
  • ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.