എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.ബഹ്‌റൈനിലെ പ്രമുഖ ധനകാര്യ വിദ്യാഭ്യാസ വിദഗ്ദ്ധൻ ആയ ശ്രീ ബോണി ജോസഫിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകിട്ട് 7:45 നു എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ചാണ് പഠന ക്ലാസ് നടത്തിയത്.
സന്തുഷ്ടമായ കുടുംബ ജീവിതത്തിനു സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യവും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളെക്കുറിച്ചും രണ്ടു മണിക്കൂർ നീണ്ട പരിപാടിയിൽ പരാമർശിച്ചു. എസ് എൻ സി എസ് ചെയർമാൻ കൃഷ്‌ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അനുപമ പ്രശാന്ത് അവതാരക ആയ പഠന ക്ലാസ്സിന് എഡ്യൂക്കേഷൻ ഫോറം സെക്രട്ടറി ബിജു പി സി നന്ദി രേഖപ്പെടുത്തി.








