Monday, July 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മഹാരാഷ്‌ട്രയില്‍ അപൂർവ രോഗം ”ജിബിഎസ്” ബാധിച്ച് ആദ്യ മരണം.വെന്‍റിലേറ്ററില്‍ 16 പേര്‍

by News Desk
January 27, 2025
in INDIA
മഹാരാഷ്‌ട്രയില്‍ അപൂർവ രോഗം ”ജിബിഎസ്” ബാധിച്ച് ആദ്യ മരണം.വെന്‍റിലേറ്ററില്‍ 16 പേര്‍

പൂനെ: അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മഹാരാഷ്‌ട്രയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തു. സോളാപൂരിൽ നിന്നുള്ളയാളാണ് ജിബിഎസ് രോഗം ബാധിച്ച് മരിച്ചതെന്ന് മഹാരാഷ്‌ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനെയില്‍ ജോലി ചെയ്‌തുവരികയായിരുന്ന വ്യക്തിയാണ് മരിച്ചതെന്നും, ഇയാള്‍ സോളാപൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

ഗില്ലൻ ബാരി സിൻഡ്രോമുമായി (ജിബിഎസ്) ബന്ധപ്പെട്ട് ആകെ 101 കേസുകൾ മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര പൊതുജനാരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.

ഈ 101 കേസുകളിൽ 81 കേസുകൾ പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ (PMC) നിന്നും 14 എണ്ണം പിംപ്രി ചിഞ്ച്‌വാഡിൽ നിന്നും 6 എണ്ണം ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്‌തത്. രോഗബാധിതരിൽ 68 പുരുഷന്മാരും 33 സ്‌ത്രീകളും ഉൾപ്പെടുന്നു, 16 രോഗികൾ നിലവിൽ വെന്‍റിലേറ്ററിലാണ്.

എന്തൊക്കെയാണ് ജിബിഎസിന്‍റെ ലക്ഷണങ്ങള്‍?

നാഡി പ്രവർത്തനത്തെയും പ്രതിരോധ ശേഷിയെയും ബാധിക്കുന്ന അപൂര്‍വ രോഗമാണ് ജിബിഎസ്. പക്ഷാഘാതത്തിനും കാരണമാവാം. വയറുവേദന, അതിസാരം, കൈകാലുകൾക്കു ബലക്ഷയം എന്നിവയാണ് ഈ രോഗത്തിന്‍റെ ആദ്യലക്ഷണം. അസാധാരണമായ ഹൃദയമിടിപ്പ്, ഉയര്‍ന്ന രക്തസമ്മർദ്ദം എന്നിവയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

ജനങ്ങള്‍ മുൻകരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മഹാരാഷ്‌ട്ര ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശുദ്ധമായ വെള്ളം കുടിക്കുക, കുടിക്കുന്നതിനുമുമ്പ് വെള്ളം തിളപ്പിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക. പാകം ചെയ്‌തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങൾ ഒരുമിച്ച് ഫ്രിഡ്‌ജിലോ മറ്റോ സൂക്ഷിക്കാതിരിക്കുക, അണുബാധ ഒഴിവാക്കാൻ ശ്രമിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. രോഗലക്ഷണങ്ങൾ കണ്ടാൽ സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.

രോഗവുമായി ബന്ധപ്പെട്ട് വീടു വീടാന്തരം സര്‍വേ നടത്തുന്നുണ്ടെന്നും പൂനെയില്‍ പ്രത്യേക സംഘം നിരീക്ഷണം ഊര്‍ജിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.

ShareSendTweet

Related Posts

ആക്‌സിയം-4-ദൗത്യം;-ശുഭാംശു-ശുക്ലയും-സംഘവും-ഇന്ന്-ബഹിരാകാശ-നിലയത്തിൽ-നിന്ന്-മടങ്ങും
INDIA

ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങും

July 14, 2025
ജൂലൈ-ഒൻപതിലെ-അഖിലേന്ത്യ-പണിമുടക്ക്;-കെഎസ്ആർടിസിക്ക്-നഷ്ടം-4.70-കോടി-രൂപ
INDIA

ജൂലൈ ഒൻപതിലെ അഖിലേന്ത്യ പണിമുടക്ക്; കെഎസ്ആർടിസിക്ക് നഷ്ടം 4.70 കോടി രൂപ

July 14, 2025
നിമിഷ-പ്രിയയുടെ-മോചനം:-യമനിലെ-മത-പുരോഹിതനുമായി-ചർച്ച-നടത്തി-കാന്തപുരം
INDIA

നിമിഷ പ്രിയയുടെ മോചനം: യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി കാന്തപുരം

July 13, 2025
കൂട്ടകോപ്പിയടി;-വിദ്യാർഥിയെ-ക്രൂരമായി-മർദിച്ച്-ജില്ലാ-കളക്ടർ
INDIA

കൂട്ടകോപ്പിയടി; വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ജില്ലാ കളക്ടർ

July 13, 2025
സ്ത്രീ-പുരുഷന്-തുല്യയല്ല;-തുല്യത-മണ്ടൻമാരുടെ-തലമുറയെ-സൃഷ്ടിക്കുന്നു’;-കങ്കണ-റണാവത്ത്
INDIA

സ്ത്രീ പുരുഷന് തുല്യയല്ല; തുല്യത മണ്ടൻമാരുടെ തലമുറയെ സൃഷ്ടിക്കുന്നു’; കങ്കണ റണാവത്ത്

July 13, 2025
യുജിസി-നെറ്റ്-ഫലം-ജൂൺ-2025;-സ്കോർകാർഡുകൾ-എപ്പോൾ-പ്രതീക്ഷിക്കാം?
INDIA

യുജിസി നെറ്റ് ഫലം ജൂൺ 2025; സ്കോർകാർഡുകൾ എപ്പോൾ പ്രതീക്ഷിക്കാം?

July 13, 2025
Next Post
‘-ഭരണഘടനാ-വിരുദ്ധം,-അംബേദ്കർ-വിരുദ്ധം-‘-:-പഞ്ചാബിൽ-അംബേദ്കറുടെ-പ്രതിമ-നശിപ്പിച്ചതിൽ -എഎപിയെ-വിമർശിച്ച്-ബിജെപി

‘ ഭരണഘടനാ വിരുദ്ധം, അംബേദ്കർ വിരുദ്ധം ‘ : പഞ്ചാബിൽ അംബേദ്കറുടെ പ്രതിമ നശിപ്പിച്ചതിൽ  എഎപിയെ വിമർശിച്ച് ബിജെപി

പാലക്കാട്-നഗരസഭ-ബിജെപി-തന്നെ-ഭരിയ്‌ക്കും-;-കെപിസിസി-വക്താവായ-സന്ദീപ്-വാര്യരുടെ-ആദ്യ-ദൗത്യം-തന്നെ-വൻ-തോൽവി

പാലക്കാട് നഗരസഭ ബിജെപി തന്നെ ഭരിയ്‌ക്കും ; കെപിസിസി വക്താവായ സന്ദീപ് വാര്യരുടെ ആദ്യ ദൗത്യം തന്നെ വൻ തോൽവി

റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്; നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് പുടിൻ

റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്; നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് പുടിൻ

Recent Posts

  • ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്
  • ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.
  • ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ആറു കുട്ടികള്‍ ഉള്‍പ്പെടെ തത്ക്ഷണം മരിച്ചത് 10പേര്‍!! അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇസ്രായേൽ
  • രഹസ്യകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിന്ന് ഇറാൻ പ്രസിഡന്‍റ് രക്ഷപ്പെട്ടത് തലനാരിഴക്ക്, പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്
  • മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.