മനാമ: ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശംവിളിച്ചോതി ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈന് ചാപ്റ്ററിൻ്റെ ഇഫ്താർ സൗഹൃദ സംഗമംഅംഗങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യൻ ഡിലൈറ് റെസ്റ്റോറെന്റ് ഹാളിൽ സംഘടിപ്പിച്ചപരിപാടിയിൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് വിനീഷ്കേശവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷമീല സ്വാഗതം ആശംസിച്ചു. സംഘടനയുടെരക്ഷാധികാരികളായ ശ്രീമതി പാർവതി ദേവദാസ്, ശ്രീഷാനവാസ് പുത്തൻവീട്ടിൽ, മുൻ ഭാരവാഹികളായ സനാഫ്റഹ്മാൻ, ഫൈസൽ മാണൂർ, ഫൈസൽ അനൊടിയിൽഎന്നിവർ പരിപാടിയിൽ പങ്കെടുത്ത് ഊഷ്മളമായ ആശംസകൾനേർന്നു. ഇടപ്പാളയം ട്രഷറർ ശ്രീ ശിവപ്രസാദ് നന്ദിഅറിയിച്ചുകൊണ്ട് പരിപാടിക്ക് പരിസമാപ്തി കുറിച്ചു.
ഇഫ്താർ സംഗമം സാഹോദര്യത്തിന്റെയും ഒരുമയുടെയും മഹനീയ സന്ദേശം ഉയർത്തിപ്പിടിച്ചതായും സംഘാടക സമിതിപറഞ്ഞു