മനാമ. കേരളത്തിലെ ഇടതുസർക്കാർ ലഹരി മാഫിയക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും ലഹരി മനുഷ്യനെ ഭ്രാന്തനാക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഈ സാംസ്‌കാരിക അധഃപഥാനത്തിന് കേരള സർക്കാർ കൂട്ട് നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെഎംസിസി ബഹ്‌റൈൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതെരിരേ മുഖ്യമന്ത്രി ഒരു ചെറു വിരൽ പോലും അനക്കുന്നില്ലെന്നും കേരളത്തിലെ സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി ഉമ്മൻ ചാണ്ടി സർക്കാർ ഈ കാര്യത്തിൽ പല പദ്ധതികളിലൂടെ ചെയ്ത കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു
അത് പോലെയുള്ള മുഖം നോക്കാതെയുള്ള നടപടികളാണ് ഇതിന് അഭികാമ്യമെന്ന് ചെന്നിത്തല ചൂണ്ടികാട്ടി.
കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.
ലഹരി മാഫിയയെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ ഒരു സർക്കാരിനെ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ബോധവത്കരണം വളരെ അത്യാവശ്യമാണെങ്കിലും
ലഹരിയുടെ ഉപയോഗവും വ്യാപനപും വിൽപ്പനയും നിൽക്കണമെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാകണം. ഇതിൽ ഇടതു സർക്കാർ പൂർണ്ണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഇരുപത്തിനാല് മണിക്കൂറിനകം ഈ ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുമെന്ന് ഹർഷാരവങ്ങൾക്കിടയിൽ ആദ്ദേഹം പ്രഖ്യാപിച്ചു.
ഈ വിഭത്തിൽ നിന്ന് കേരളത്തെയും നമ്മുടെ സമൂഹത്തെയും രക്ഷിക്കാൻ എല്ലാവരും ഒരുമിച്ചു നിന്ന് കൊണ്ട് ലഹരി മാഫിയക്കെതിരെ പടപൊരുതാൻ കൂട്ടായി പരിശ്രമിക്കണമെന്നും ഈ ലഹരി മാഫിയയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബോധവൽക്കരണവും അതോടൊപ്പം മദ്യത്തിനും മയക്കുമരുന്നിനുമെത്തിറായിട്ടുള്ള പ്രചാര വേലകളുമായി മുന്നോട്ട് പോകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.
ഒഐസിസി നേതാക്കളായ രാജു കല്ലുമ്പുറം, ബോബി പാറയിൽ, ബിനു കുന്നന്താനം, വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മുൻ കെഎംസിസി പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, കെഎംസിസി സംസ്ഥാന ഭാരവാഹികളായ
ഗഫൂർ കൈപ്പമംഗലം
അസ്‌ലം വടകര, എ പി ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, സലീം തളങ്കര, സഹീർ കാട്ടാമ്പള്ളി, എൻ കെ അബ്ദുൽ അസീസ്, അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽ പീടിക, എസ് കെ നാസർ, റിയാസ് വയനാട്,
തുടങ്ങിയവർ വേദിയിൽ സന്നിഹിതർ ആയിരുന്നു








