കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണും, ഇത് അയപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്, നാലായിരം പേര്‍ക്ക് ഭക്ഷണം കൊടുത്തെന്ന് കള്ളക്കണക്ക്, കൊട്ടിഘോഷിച്ച് നടത്തിയിട്ടും പരിപാടിക്കെത്തിയത് അറുനൂറ് പേര് മാത്രം, പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിഡി സതീശന്
കോഴിക്കോട്: അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അയ്യപ്പസംഗമം നടത്തിയതെന്നും...









