കൊച്ചി നഗരത്തിൽ ഇന്ന് ബോർഡ് വെച്ചത് ആരാണ്? ഏത് ഏജൻസിയാണ്? എല്ലാ പാർട്ടിയും കണക്കാ… മോദി തലസ്ഥാനത്ത് വന്നപ്പോൾ ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ? രാഹുൽ കൊച്ചിയിൽ വന്നപ്പോഴോ… എഫ്ഐആർ എവിടെ? തദ്ദേശ സെക്രട്ടറിമാർക്ക് നടപടിയെടുക്കാൻ പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് പോകണം, എല്ലാം വച്ചിട്ട് സ്വച്ഛ് ഭാരത്, നവകേരളം എന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കല്ല് … ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നിറയുന്നതിനെരിതെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ എല്ലാ പാർട്ടികളും ഒരു പോലെയാണെന്നു പറഞ്ഞ കോടതി എല്ലായിടത്തും പ്ലാസ്റ്റിക് ബോർഡുകളും...









