ഒരു മകനെയാണ് നഷ്ടപ്പെട്ടത്!! എച്ച്എമ്മും മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? അവർക്ക് എന്താണു ജോലി? ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽനിന്നുള്ള നിർദേശമെങ്കിലും വായിച്ചെങ്കിലും നോക്കേണ്ടേ? അനാസ്ഥയുണ്ടേൽ വിട്ടുവീഴ്ചയുമില്ലാതെ നടപടി- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രധാന അധ്യാപകനെയും മറ്റ് ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘‘എച്ച്എമ്മും അവിടുത്തെ...









