തിരുവന്തപുരം: ബിജെപി കൗൺസിലർ അനിൽ കുമാറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പോലീസും സിപിഎമ്മും ചേർന്നാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണം. ബിജെപിയാണ് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പിൽ എവിടെയും അനിൽ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ‘അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേർന്നാണ്. ആ മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോർപ്പറേഷൻ ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകൾ കാരണം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായി. അതിനെ പ്രതിരോധിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് […]









