പാലക്കാട്: സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യാധിഷ്ഠിതമായ പരിഹാരങ്ങൾ ഒരുക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ (IPTIF) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IPTIF, ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദിശ (DISHA – Driving Innovative Solutions for Humanitarian Advancement) എന്ന പേരിൽ ഈ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യം, ഗ്രാമവികസനം, സുസ്ഥിരത, വിദ്യാഭ്യാസ സമത്വം, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന നൂതന ആശയങ്ങൾക്കാണ് […]









