മനാമ: ബെഞ്ച്മാർക് കോൺട്രാക്ടിങ് ഡബ്ല്യുഎൽഎൽ സല്‍മാബാദ് സ്പോണ്‍സര്‍ ചെയ്ത അരിക്കൊമ്പന്‍ ബഹ്റൈന്‍ വടംവലി ടീമിന്‍റെ 2025ലെ പുതിയ ജഴ്സി ബഹ്റൈന്‍ ടഗ് ഓഫ് വാര്‍ അസ്സോസിയേഷന്‍ പ്രസിഡന്‍റ് രതിന്‍ തിലക്, സെക്രട്ടറി അലക്സ് പോള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബെഞ്ച്മാർക് കോൺട്രാക്ടിങ് മാനേജിങ്ങ് ഡയറക്ടർ അഭിലാഷ് മണിയൻ ടീം അംഗങ്ങളായ സനല്‍, സുമേഷ്, രാഹിത്, അനൂപ്, മിര്‍ഷാദ്, അലി, രാഹുല്‍, സുനീഷ്, അര്‍ഷാദ്, സുനില്‍, റിയാസ്, അജിത്, പ്രസാദ്, മിഥുന്‍, റിംഷിത് എന്നിവര്‍ക്ക് ഗുദൈബിയ കപ്പാലം റെസ്റ്റോറന്‍റ് പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന ഹ്യസ്വമായ ചടങ്ങില്‍ വച്ച് കൈമാറി, ടീം അംഗങ്ങളായ ജസില്‍, ശ്രീലേഷ്, ശ്യാം, രമേശ്, അഖില്‍ എന്നിവര്‍ നേതൃത്വം നൽകി.