ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സിഞ്ച് യുണിറ്റ് സംഘടിപ്പിച്ച ‘ഈവ് ‘ ഈദ്, ഈസ്റ്റർ, വിഷു സൗഹൃദ സംഗമത്തിൽ പങ്കെടുത്തവർ
മനാമ :ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സിഞ്ച് യുണിറ്റ് ‘ഈവ് ‘ എന്ന പേരിൽ ഈദ്, ഈസ്റ്റർ, വിഷു സൗഹൃദ സംഗമംസംഘടിപ്പിച്ചു.
പരിപാടിയിൽ ഉമ്മുഅമ്മാർ സൗഹൃദ സന്ദേശം നൽകി. എഴുത്തുകാരി ധന്യ മേനോൻ, ജിജി മുജീബ്, സഞ്ചു എം സാനു എന്നിവർ ഈദ് , വിഷു, ഈസ്റ്റർ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു. മതപരമായ എല്ലാ ആഘോഷങ്ങളും ഒരുമയോടെ അഘോ ഷിച്ചിരുന്ന നല്ല കാലത്തെ കുറിച്ച് പ്രഭാഷണത്തിൽ സംസാരിച്ചു. . ഇരുട്ടിന്റെ ശക്തികൾ പതിയിരിക്കുന്ന വർത്തമാന കാലത്ത് നീതിയുടെയും നന്മയുടെയും കാവലാളാകുക എന്നതാണ് നമ്മുടെ കർത്തവ്യം എന്നും പ്രഭാഷകർ സദസ്സിനെ ഓർമ്മപ്പെടുത്തി .
കൾനറി ആർട്ട്സിൽ ബിരുദം നേടിയ
അമൽ സുബൈർ ‘ആർട്ട് ഓഫ് പ്ലേറ്റിങ്ങ്’ എന്ന വിഷയത്തിൽ പാചകകലയെ കുറിച്ച് സംസാരിച്ചു. ഭക്ഷണം ഭംഗിയായ് എങ്ങിനെ സർവ്വ് ചെയ്യാം എന്നും എങ്ങിനെ ഭംഗിയായ് ഫോട്ടോ എടുക്കാമെന്നതിനെ പറ്റിയും വിശദീകരിച്ചു.
പരിപാടിയിൽ സിഞ്ച് യൂനിറ്റ് പ്രസിഡന്റ് മെഹറ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. സകിയ സമീർ സ്വാഗതം പറഞ്ഞു. തഹിയ്യ ഫാറൂഖ് പ്രാർത്ഥന ഗീതം ആലപിക്കുകയും സുആദ ഇബ്രാഹീം നന്ദി പറയുകയും ചെയ്തു.
സൽമ ഫാത്തിമ സലീം പരിപാടി നിയന്ത്രിച്ചു.
നദീറ ഷാജി, സുനീറ ശമ്മാസ്,അസൂറ ഇസ്മായീൽ എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി.