Saturday, March 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4- ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ

by News Desk
June 8, 2025
in BAHRAIN
ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4- ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വോളി ബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ബഹ്‌റൈനിൽ ഉള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നയിക്കുന്ന പന്ത്രണ്ടു ടീമുകൾ ആണ് വോളി ഫെസ്റ്റ് നാലാം സീസണിൽ പങ്കെടുക്കുന്നത്. കൂടാതെ ഫിലിപ്പീൻ വനിതകൾ പങ്കെടുക്കുന്ന രണ്ടു ടീമുകളുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കും വെള്ളിയാഴ്ച വൈകിട്ട് മൂന്ന്മണിക്കും മത്സരങ്ങൾ ആരംഭിക്കും.

അതുപോലെ പ്രതിഭയുടെ നാല് മേഖലകളിലും നടന്നുവരുന്ന മേഖല പരിപാടിക ളുടെ ഭാഗമായി മുഹറഖ് മേഖലയിലെ ആറ് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാ, സാഹിത്യ മത്സരങ്ങളാണ് ഉത്സവ് 2025 എന്ന പേരിൽ കഴിഞ്ഞ നാല് മാസക്കാലയളവിൽ സംഘടിപ്പിക്കപ്പെട്ടത്. മേഖലയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സർഗ്ഗാത്മക കഴുവുകളെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഉത്സവ് 2025 എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സംഘാടകർ അറിയിച്ചു.

ഉത്സവ് 2025 ന്റെ ഗ്രാൻഡ്‌ ഫിനാലെ ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത സിനിമ പിന്നണി ഗായകനും നടൻ പാട്ട് കലാകാരനുമായ അതുൽ നറുകര നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും.

ജൂൺ 12,13 തീയ്യതികളിൽ നടക്കുന്ന വോളി ബോൾ മത്സരത്തിലേക്കും ജൂൺ 20 നു നടക്കുന്ന ഗ്രാൻഡ്‌ഫിനാലെയിലേക്കും മുഴുവൻ കായിക, കലാപ്രേമികളേയും ക്ഷണിക്കുന്നതായും , പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർ പേഴ്സൺ എ വി അശോകൻ, മേഖല സെക്രട്ടറി ബിനു കരുണാകരൻ, മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി, പരിപാടികളുടെ കൺവീനർ മാരായ സുലേഷ് വി കെ ,സന്തു പടന്നപ്പുറം, മേഖല ജോ. സെക്രട്ടറി അനിൽ സി കെ, ട്രഷറർ അനിൽ കെ പി എന്നിവർ സംബന്ധിച്ചു.

ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
​ചെന്നൈയിലേക്കാണോ-യാത്ര-?-;-നിര്‍ബന്ധമായും-ആസ്വദിക്കണം-ഈ-5-കാര്യങ്ങള്‍​

​ചെന്നൈയിലേക്കാണോ യാത്ര ? ; നിര്‍ബന്ധമായും ആസ്വദിക്കണം ഈ 5 കാര്യങ്ങള്‍​

2025-ജൂൺ-7:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂൺ 7: ഇന്നത്തെ രാശിഫലം അറിയാം

30+-happy-bali-perunnal-wishes-in-malayalam:-സ്‌നേഹവഴികളില്‍-തുടരട്ടെ-ത്യാഗസമര്‍പ്പണങ്ങള്‍-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-ബലിപെരുന്നാള്‍-ആശംസകള്‍

30+ Happy Bali Perunnal Wishes In Malayalam: സ്‌നേഹവഴികളില്‍ തുടരട്ടെ ത്യാഗസമര്‍പ്പണങ്ങള്‍ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ബലിപെരുന്നാള്‍ ആശംസകള്‍

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.