തൃശ്ശൂർ: വരന്തരപ്പള്ളിയിൽ നെഞ്ചുവേദനയെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ കൊലപാതമെന്ന് തെളിഞ്ഞു. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ (34)യാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കുഞ്ഞുമോൻ നേരത്തെ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞതു ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ്. എന്നാൽ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ […]









