വർക്കല: ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ മാതൃ സഹോദരൻ അറസ്റ്റിൽ. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുടുംബ പ്രശ്നം കാരണം 44 കാരനായ അമ്മാവൻ ഏതാനും മാസങ്ങളായി സഹോദരിയുടെ വീട്ടിലാണ് താമസം. ഇതിനിടെയാണ് ഇയാൾ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. അതേസമയം ഏതാനും ദിവസം മുൻപ് വയറുവേദന കാരണം […]









