മലപ്പുറം: ഒരു പക്ഷെ ഇനി തിങ്കളാഴ്ച കാണാമെടാ എന്നു വാക്കു പറഞ്ഞായിരിക്കും അനന്തുവും കൂട്ടുകാരും ആ ക്ലാസ് മുറിയിൽ നിന്നിറങ്ങിയത്. എന്നാൽ ഇന്ന് അവൻ തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കു നൽകിയ വാക്കുപാലിക്കാനാവാതെ ജീവിതത്തിൽ നിന്നേ വിട പറഞ്ഞിരിക്കുകയാണ്… വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ലാസുകാരൻ അനന്തുവിൻറെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ആദ്യം മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. കണ്ണീരോടെയാണ് അവന്റെ പ്രിയ സുഹൃത്തുക്കളും അധ്യാപകരും അനന്തുവിന് […]









