വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുടനീളവും തുടർന്ന് ഭരണം പിടിച്ചശേഷവും തോളോടുതോൾ ചേർന്നുനിന്ന ഡോണൾഡ് ട്രംപും (Donald Trump) ഇലോൺ മസ്കും തമ്മിൽ തെറ്റിയതോടെ, ഇരുവരും തമ്മിലെ ഭിന്നത പരസ്യമായ പോരിലേക്ക്. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ നികുതി നിയമം ‘വെറുപ്പുളവാക്കുന്നതാണെന്നും’ എല്ലാവരും എതിർക്കണമെന്നുമുള്ള മസ്കിന്റെ അഭിപ്രായത്തിനു പിന്നാലെയാണ് ഭിന്നത അതിരൂക്ഷമായത്.ട്രംപ് ഗവൺമെന്റിന്റെ ചെലവുചുരുക്കൽ വിഭാഗമായ ‘ഡോജിനെ’ (DOGE) നയിച്ചിരുന്നത് ടെസ്ല , സ്പേസ്എക്സ് , എക്സ് എന്നിവയുടെ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ഇലോൺ മസ്ക് ആയിരുന്നു. എന്നാൽ, […]