തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നൽകിയ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ദിയയുടെ കുടുംബം. പരാതിക്കാരായ മൂന്നു ജീവനക്കാരുമായി കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും ഭാര്യ സിന്ധുവും ദിയയും ദിയയുടെ ഭർത്താവും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് സിന്ധു യൂട്യൂബ് ചാനൽവഴി പങ്കുവച്ചത്. തട്ടിപ്പ് നടത്തിയതിൽ കുറ്റബോധം തോന്നിയെന്നും ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയതെന്നും അവർ പറയുന്നത് വീഡിയോയിൽ കാണാം. വീഡിയോയിൽ നിങ്ങൾ തട്ടിപ്പ് നടത്തി എത്ര കാശുണ്ടാക്കി എന്നറിയണമെന്ന് അഹാന […]









